'സിഐഡിയാണോ?'; തിരിച്ചറിയാതിരിക്കാന്‍ മാസ്‌കും തൊപ്പിയുമിട്ട് മമിത ബൈജു; 'ഒറ്റ അടയാളത്തില്‍' കണ്ടുപിടിച്ച് ആരാധകന്‍

'മൈസൂര്‍ പാക്ക് വാങ്ങാന്‍ വന്നതാകും, ഇയാള്‍ക്ക് സിഐഡി പണിയ്ക്ക് പൊക്കൂടെ'' എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
Mamitha Baiju
Mamitha Baiju
Updated on: 
1 min read

ചായയും കുടിച്ച് ചായക്കടയില്‍ ഇരിക്കുമ്പോള്‍, ഒട്ടും പ്രതീക്ഷിക്കാതെ ഒരു സിനിമാ താരം മുന്നിലേക്ക് കയറി വന്നാല്‍ എന്തായിരിക്കും അവസ്ഥ? അതായിരുന്നു അശ്വിന്റെ അവസ്ഥ. പേട്ടയിലെ ഒരു ബേക്കറിയിലിരുന്ന് ചായ കുടിക്കുകയായിരുന്നു അശ്വിന്‍. ഇതിനിടെ മാസ്‌കും തൊപ്പിയും വച്ച് ഒരു പെണ്‍കുട്ടി കടയിലേക്ക് കയറി വന്നു. തന്റെ കസേരയുടെ അടുത്ത് നിന്നു കൊണ്ട് ആ പെണ്‍കുട്ടി കടക്കാരനോട് വേണ്ട പലഹാരത്തിന്റെ ഓര്‍ഡര്‍ നല്‍കാന്‍ ആരംഭിച്ചു.

അടുത്തു നിന്ന പെണ്‍കുട്ടിയെ അശ്വിന്‍ ആദ്യം ശ്രദ്ധിച്ചില്ല. പക്ഷെ പെട്ടെന്ന് മനസിലൊരു തോന്നല്‍ കടന്നുവന്നു, ഒരു മുഖവും. ഇനി ആ ആളായിരിക്കുമോ? ഒന്ന് ശങ്കിച്ചെങ്കിലും ചോദിക്കാന്‍ തന്നെ അശ്വിന്‍ തീരുമാനിച്ചു. മമിത ബൈജുവാണോ? എന്ന് അശ്വിന്‍ ചോദിച്ചതും അപ്പുറത്തു നിന്നും മറുപടി വന്നു, അതെ.

തൊപ്പിയും ഷൂസും കണ്ടപ്പോഴാണ് അശ്വിന് സംശയം തോന്നിയത്. പിന്നാലെ കയ്യിലെ കാസിയോ വാച്ച് കണ്ടതോടെ ആ സംശയം ശക്തമായി. താനൊരു കാസിയോ ഫാന്‍ ആണെന്ന് മമിത പലപ്പോഴായി പറഞ്ഞിട്ടുള്ളതാണല്ലോ. തിരിച്ചറിയലിന് ശേഷം മമിതയുമായി സംസാരിക്കുകയും ഒപ്പം നിന്നൊരു സെല്‍ഫിയെടുക്കുകയും ചെയ്തു അശ്വിന്‍.

രസകരമായൊരു റീലിലൂടെ തന്റെ അനുഭവം പങ്കുവെക്കുന്ന അശ്വിന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍. എല്ലാം പെട്ടെന്ന് ആയതിനാല്‍ അശ്വിന് വിഡിയോ പകര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. പകരം ബേക്കറിയിലെ സിസി ടിവി ദൃശ്യങ്ങള്‍ ചേര്‍ത്താണ് അശ്വിന്‍ റീല്‍ ഉണ്ടാക്കിയത്. നിരവധി പേരാണ് കമന്റുമായെത്തുന്നത്.

''ജാഡയില്ലാത്ത സെലിബ്രിറ്റി, എന്നാലും എങ്ങനെ ഇത്ര കൃത്യമായി കണ്ടുപിടിച്ചു?, മൈസൂര്‍ പാക്ക് വാങ്ങാന്‍ വന്നതാകും, ഇയാള്‍ക്ക് സിഐഡി പണിയ്ക്ക് പൊക്കൂടെ'' എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Summary

Fan identifies Mamitha Baiju despite wearing mask and cap. Video gets viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER