'ആ ഇരുത്തം ഒന്ന് നോക്കിയേ...'; കളങ്കാവൽ പോസ്റ്ററിന് പിന്നാലെ മമ്മൂട്ടിയുടെ 'ഇരിപ്പ്' ചർച്ചയാക്കി ആരാധകർ

ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ 'ഇരിപ്പ്' 'ചർച്ചയാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
Mammootty
Mammoottyഫെയ്സ്ബുക്ക്
Updated on
2 min read

മമ്മൂട്ടിയുടെ ആരോ​ഗ്യാവസ്ഥയെക്കുറിച്ചുള്ള ചർച്ചകളാണ് അടുത്തിടെ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലുമൊക്കെ നിറഞ്ഞു നിന്നത്. മമ്മൂക്കയുമായുള്ള അടുത്തവൃത്തങ്ങൾ അദ്ദേഹത്തിന്റെ പുതിയ വിശേഷങ്ങളോ എന്തിനേറെ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പങ്കുവച്ചാൽ പോലും ആരാധകർക്ക് അതൊരു ആശ്വാസമാണ്. 'മമ്മൂക്കയെ ഞങ്ങൾ എത്ര മിസ് ചെയ്യുന്നു...വേഗം വരൂ മമ്മൂക്ക' എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

Mammootty
മമ്മൂട്ടിഫെയ്സ്ബുക്ക്

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന കളങ്കാവൽ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ പോസ്റ്ററാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ 'ഇരിപ്പ്' 'ചർച്ചയാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

'എന്നൊക്കെ മമ്മൂക്കയുടെ ഇരുന്നു കൊണ്ടുള്ള പോസ്റ്റർ വന്നിട്ടുണ്ടോ, അന്നെല്ലാം ആഘോഷിക്കാനുള്ള വകയും കിട്ടിയിട്ടുണ്ട്' എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. മമ്മൂട്ടിയുടേതായി അടുത്തിടെ പുറത്തുവന്ന സിനിമകളിലെ ഇരിപ്പുകളെ കുറിച്ചാണ് ആരാധകർ പറയുന്നത്. ഭ്രമയു​ഗം, ഭീഷ്മപർവം, റോഷാക്ക് തുടങ്ങിയ സിനിമകളിലെ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ഇരിപ്പിന്റെ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ട്.

Mammootty
മമ്മൂട്ടിഫെയ്സ്ബുക്ക്

'ഒരേ ഇരുപ്പിൽ മൂന്ന് ഭാവങ്ങൾ മൂന്നു കഥാപാത്രങ്ങൾ...', 'ആ ഇരുത്തം നോക്കിയേ...' എന്നൊക്കെയാണ് ചിത്രങ്ങൾക്കൊപ്പം സമൂഹമാധ്യമങ്ങളിൽ നിറയുന്ന കമന്റുകൾ. അതേസമയം കളങ്കാവൽ പോസ്റ്ററിലെ ബ്രില്യൻസ് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. മമ്മൂട്ടി ഇരിക്കുന്നതിന് പിന്നിലുള്ള വലകൾക്കുളിൽ സ്ത്രീകളുടെ മുഖങ്ങൾ കാണാമെന്നും അതിൽ നിരവധി മുഖങ്ങൾ ഉണ്ടെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്.

Mammootty
മമ്മൂട്ടിഫെയ്സ്ബുക്ക്
Mammootty
ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണക്കേസ്‌; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

പുറത്തുവരുന്ന ഓരോ പോസ്റ്ററും ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് ആകാംക്ഷയും കൗതുകവും വര്‍ധിപ്പിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം നടൻ വിനായകനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Mammootty
മമ്മൂട്ടിഫെയ്സ്ബുക്ക്
Mammootty
'ഇര പിടിക്കാന്‍ വല നെയ്ത് അയാള്‍ കാത്തിരിപ്പുണ്ട്'; ആകാംക്ഷയായി കളങ്കാവല്‍ പോസ്റ്റര്‍

കുറുപ്പിന്റെ എഴുത്തുകാരന്‍ ജിതിന്‍ കെ ജോസ് ആണ് കളങ്കാവലിന്റെ സംവിധാനം. ജിഷ്ണു ശ്രീകുമാറും ജിതിനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന സിനിമയുടെ വിതരണം ദുല്‍ഖര്‍ സല്‍മാന്‍ ആണ്. എന്നാൽ ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Summary

Cinema News: Fans discuss Mammootty's sitting posture in movies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com