നടൻ ബാലയും ഗായിക ഗായത്രി സുരേഷും തമ്മിലുള്ള വിവാഹവും വേർപിരിയലുമെല്ലാം വലിയ വാർത്തയായിരുന്നു. എന്നാൽ തുടർന്നും ഇരുവരുടേയും ബന്ധം പല വ്യാജ വാർത്തളിലൂടെയും കളം നിറഞ്ഞു. എന്നാൽ അതിനോടെ വളരെ രൂക്ഷമായ ഭാഷയിലാണ് ബാല പ്രതികരിച്ചത്. ഇപ്പോൾ വിവാഹം എന്നോർക്കുമ്പോൾ പേടിയാണെന്ന് ബാല. നടി നവ്യ നായരുമൊത്തുള്ള അഭിമുഖത്തിനിടെയായിരുന്നു ബാലയുടെ തുറന്നു പറച്ചിൽ.
ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ബാല നടത്തുന്ന യുട്യൂബ് ചാനലിൽ അതിഥിയായി എത്തിയതായിരുന്നു നവ്യ നായർ. അതിനിടെയാണ് വിവാഹക്കാര്യം ചർച്ചയായത്. ‘ഞാൻ അനിയത്തിയെപ്പോലെ കാണുന്നൊരു കുട്ടിയുണ്ട്. മാട്രിമോണിയൽ ഒക്കെ നടത്തുകയാണ് അവൾ. ആ കുട്ടി കഴിഞ്ഞ ദിവസം ഒരു കാര്യം പറയുകയുണ്ടായി. ചേട്ടന് ഭയങ്കര രാശിയാണ്, എന്നു ഞാൻ ചേട്ടനു വേണ്ടി ആലോചന കൊണ്ടുവന്നാലും ആ പെൺകുട്ടിയുടെ വിവാഹം ഉടൻ കഴിഞ്ഞിരിക്കും.'- ബാല പറഞ്ഞു.
ഇതു കേട്ടതോടെ ബാല വിവാഹം നോക്കുന്നുണ്ടോ എന്നായി നവ്യയുടെ ചോദ്യം. 'എന്റെ വിവാഹക്കാര്യം ഒരുപാട് പേർ ചോദിക്കുന്നുണ്ട്. പക്ഷേ സത്യം പറഞ്ഞാൽ ചെറിയ പേടിയുണ്ട്. അത് സെറ്റാകണമല്ലോ. ഞാൻ കാരണം അവര് സന്തോഷമായിരിക്കണം. നല്ലതു നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുന്ദരിയായ നവ്യയെപ്പോലുളള പെൺകുട്ടികൾ കല്യാണം കഴിഞ്ഞുപോയില്ലേ, പിന്നെ ഞാൻ എവിടെ നോക്കാനാ'- ബാലയുടെ മറുപടി ചിരിയോടെയാണ് നവ്യ കേട്ടിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates