

തമിഴ് സിനിമയിൽ പുറത്തുനിന്നുള്ള അഭിനേതാക്കളെ സഹകരിപ്പിക്കാൻ പാടില്ലെന്ന് തമിഴ് സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‌സി). ചിത്രങ്ങളിൽ തമിഴ് അഭിനേതാക്കൾ മാത്രം മതി, ചിത്രീകരണം തമിഴ്‌നാട്ടിൽ മാത്രം നടത്തണമെന്നതുൾപ്പെടെ പല നിർദേശങ്ങളും സംഘന പുറപ്പെടുവിച്ചു. ഇവ ലംഘിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടന നേതൃത്വം അറിയിച്ചു.
കൂടാതെ ചിത്രീകരണം സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിർമാതാക്കൾക്ക് എഴുതി നൽകണം. സംവിധായകൻ കഥയുടെ രചയിതാവാണെങ്കിൽ, കഥയുടെ അവകാശത്തിന് പ്രശ്‌നമുണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കണം. മറ്റ് ഇൻഡസ്ട്രികളിൽ നിന്നുള്ള താരങ്ങളുടെ ഇടപെടൽ മൂലം ഫെഫ്സി അംഗങ്ങൾക്ക് സിനിമ ലഭിക്കുന്നില്ലെന്നും തമിഴ് സിനിമകളുടെ ഷൂട്ടിങ് തമിഴ് നാട്ടിൽ നിന്നും അകന്നുപോകുന്നു എന്നുമാണ് ഇവരുടെ ആരോപണം.
ഫെഫ്‌സിയുടെ പുതിയ നിർദേശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ചലചിത്ര വ്യവസായങ്ങളിലൊന്നാണ് തമിഴിൽ ഇതരഭാഷാ താരങ്ങളാണ് കൂടുതൽ. അണിയറയിലുള്ള പല തമിഴ് ചിത്രങ്ങളിലും മലയാളികളാണ് പ്രധാന വേഷത്തിലെത്തുന്നത്. കൂടാതെ തമിഴ് സൂപ്പർതാരങ്ങളുടെ ചിത്രങ്ങളിലെ വിദേശ രാജ്യങ്ങളിലെ ചിത്രീകരണവും പതിവാണ്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഫെഫ്സി അംഗങ്ങളുടെ പരാതികളിൽ ഉടലെടുത്ത നിബന്ധനകളാണിതെന്നും ഈ തീരുമാനം ഒരിക്കലും പ്രാവർത്തികമാകില്ലെന്നുമാണ് തമിഴകത്തു നിന്നുള്ള റിപ്പോർട്ടുകൾ.
തമിഴ് സിനിമാ ഇൻഡസ്ട്രിയിലെ വ്യത്യസ്ത മേഖലകളിലുള്ള ആളുകളുടെ കൂട്ടായ്മയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി). സംവിധായകനും നിർമാതാവുമായ ആർ കെ സെൽവമണിയാണ് സംഘടനയുടെ ചെയർമാൻ. ചലച്ചിത്ര-ടെലിവിഷൻ വ്യവസായത്തിലെ മേഖലകളിൽ പെടുന്ന 23 യൂണിയനുകളുടെ പങ്കാളിത്തമാണ് ഫെഫ്സി. സംഘടനയിൽ ഏകദേശം 25,000 അംഗങ്ങളുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates