വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവ്, നടൻ സതീഷ് വജ്ര മരിച്ചനിലയിൽ; ഭാര്യാസഹോദരൻ പിടിയിൽ   

വീടിന്റെ പൂട്ടിൽ രക്തക്കറ കണ്ട് സംശയിച്ചാണ് പൊലീസിൽ വിവരമറിയിച്ചത്
സതീഷ് വജ്ര
സതീഷ് വജ്ര
Updated on
1 min read

ന്നഡ സിനിമ സീരിയൽ നടൻ സതീഷ് വജ്രയെ(36) മരിച്ചനിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ വീട്ടിൽ കുത്തേറ്റ് മരിച്ചനിലയിലാണ് നടനെ കണ്ടത്. സംഭവത്തിൽ സ‌തീഷിന്റെ ഭാര്യാസഹോദരൻ സുദർശൻ ഉൾപ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. 

സതീഷ് താമസിക്കുന്ന വീടിന്റെ ഉടമസ്ഥൻ രണ്ടാം നിലയിലെ വീടിന്റെ പൂട്ടിൽ രക്തക്കറ കണ്ട് സംശയിച്ചാണ് പൊലീസിൽ വിവരമറിയിച്ചത്. സ്പെയർ താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നു നോക്കിയപ്പോൾ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന സതീഷിനെയാണ് കണ്ടത്. വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. 

മാണ്ഡ്യ മദ്ദൂർ സ്വദേശിയായ സതീഷ് നാലുവർഷം മുമ്പാണ് വിവാഹം കഴിച്ചത്. കഴിഞ്‍ വർഷം സതീഷിന്റെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. സതീഷിന്റെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇവരുടെ കുട്ടിയ ഭാര്യയുടെ വീട്ടുകാർക്കൊപ്പമായിരുന്നു. കുട്ടിയെ തിരികെവാങ്ങാൻ സതീഷ് ശ്രമിച്ചത് വീണ്ടും വഴക്കിന് കാരണമായി. ഭാര്യയുടെ ഇളയ സഹോദരൻ സുദർശനും മറ്റൊരാളും ചേർന്ന് സതീഷിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. 

ലഗോരി എന്ന കന്നട ചിത്രത്തിൽ സഹനടൻ ആയാണ് സതീഷിന്റെ തുടക്കം. നിരവധി സീരിയലിലും വേഷമിട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Disha Patani
Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com