'പ്രണയം തെറ്റിപ്പിരിഞ്ഞു'; 18കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് കാമുകനും ജീവനൊടുക്കി, റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2022 07:12 AM  |  

Last Updated: 20th June 2022 07:48 AM  |   A+A-   |  

murder case

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ യുവതിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. കല്ലറ പഴിവിള സ്വദേശിനി സുമി(18) ആണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് കീഴിക്കോണം സ്വദേശി ഉണ്ണി (21)യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുമിയുടെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 

സുമിയെ നിലത്ത് വീണ് കിടക്കുന്ന നിലയിലും ഉണ്ണിയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സുമിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നി​ഗമനം. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. 

മൂന്ന് വർഷത്തോളമായി ഉണ്ണിയും സുമിയും പ്രണയത്തിൽ ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്. കുറച്ച് നാളായി ഇരുവരും പിണക്കത്തിലായിരുന്നു. ഉണ്ണി മർദ്ദിച്ചെന്ന് സുമി വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. ശനിയാഴ്ച്ച ഇരുവരും തമ്മിൽ പിണങ്ങുകയും സുമി ശ്വസം മുട്ടലിനുള്ള എട്ട് ഗുളികകൾ ഒരുമിച്ച് എടുത്ത് കഴിക്കുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടുക്കാർ സുമിയെ ആശുപത്രിയിൽ കൊണ്ടുപോയി. പിന്നാലെ ഉണ്ണിയും കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം പൊലീസ് ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ