മലയാള സിനിമയ്ക്ക് പോയവര്‍ഷം നഷ്ടം 530 കോടി; 185ല്‍ സൂപ്പര്‍ ഹിറ്റുകള്‍ ആറെണ്ണം മാത്രം; കണക്ക് പുറത്തുവിട്ട് ഫിലിം ചേംബര്‍

185 ചിത്രങ്ങളില്‍ 150 ചിത്രങ്ങളും തീയറ്ററില്‍ പരാജയപ്പെട്ടതായാണ് കണക്കുകള്‍ പറയുന്നത്.
Film Chamber reports a loss of ₹530 crore for Malayalam cinema in 2025
മലയാള സിനിമയ്ക്ക് പോയവര്‍ഷം നഷ്ടം 530 കോടി
Updated on
1 min read

കൊച്ചി : കഴിഞ്ഞവര്‍ഷം മലയാള സിനിമയെ സംബന്ധിച്ച് വലിയ പരീക്ഷണങ്ങളുടെയും പതീക്ഷകളുടെയും വര്‍ഷമായിരുന്നു. 185 ചിത്രങ്ങളാണ് തിയറ്ററില്‍ റിലീസ് ചെയ്തത്. 860 കോടിയോളമാണ് മുതല്‍ മുടക്ക്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മലയാള സിനിമ വ്യവസായത്തില്‍ 530 കോടി രുപയുടെ നഷ്ടമുണ്ടായതായി കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് വ്യക്തമാക്കി.

Film Chamber reports a loss of ₹530 crore for Malayalam cinema in 2025
'ഇതിപ്പോ അനിമലിന്റേതു പോലെ തന്നെയുണ്ടല്ലോ ?'; പ്രഭാസിന്റെ 'സ്പിരിറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വിമർശനം

9 ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റ് ഗണത്തിലും പതിനാറ് ചിത്രങ്ങള്‍ ഹിറ്റ് ഗണത്തിലും ഉള്‍പ്പെടുന്നു. 185 ചിത്രങ്ങളില്‍ 150 ചിത്രങ്ങളും തീയറ്ററില്‍ പരാജയപ്പെട്ടതായാണ് കണക്കുകള്‍ പറയുന്നത്. തീയറ്റര്‍ റിലീസ് ചെയ്ത് ആവറേജ് കളക്ഷന്‍ ലഭിക്കുകയും ഒടിടി വഴി കൂടി വരുമാനം ലഭിച്ച പത്തോളം ചിത്രങ്ങളും മുതല്‍ മുടക്ക് തിരിച്ചുപിടിച്ചതായും കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് അറിയിച്ചു.

Film Chamber reports a loss of ₹530 crore for Malayalam cinema in 2025
'അക്ക അത് പറഞ്ഞതും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി..'; ഹൃദയം തൊട്ട് നവ്യയുടെ കുറിപ്പ്

മുടക്കുമുതല്‍ തിരികെ ലഭിച്ചതും ലാഭം ലഭിച്ചതുമായി ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മലയാള ചലച്ചിത്ര വ്യവസായത്തിന് 530കോടി നഷ്ടം സംഭവിച്ചതായും സംഘടന പറയുന്നു. റീ റിലീസ് ചിത്രങ്ങള്‍ ട്രെന്‍ഡ് ആയെങ്കിലും 8 പഴയ മലയാള ചിത്രങ്ങള്‍ റീ റീലീസ് ചെയ്തതില്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാന്‍ സാധിച്ചതെന്നും ഈ വര്‍ഷം ഒരുപിടി മികച്ച ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു എന്നതാണ് മലയാള സിനിമയെ സംബന്ധിച്ചുള്ള പ്രതീക്ഷയെന്നും കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

Summary

Film Chamber reports a loss of ₹530 crore for Malayalam cinema in 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com