

ആവാസവ്യൂഹം, പുരുഷപ്രേതം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ച യുവ സംവിധായകനാണ് കൃഷാന്ദ്. ഓരോ സിനിമകളിലും സാമ്പ്രദായികമായ ആഖ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായി കഥ പറയുന്ന മലയാളത്തിലെ ചുരുക്കം ചില സംവിധായകരിൽ ഒരാൾ കൂടിയാണദ്ദേഹം. ഇപ്പോഴിതാ തിരുവനന്തപുരത്തുകാർക്ക് എല്ലാത്തിനേയും പുച്ഛമാണെന്ന് പറയുകയാണ് കൃഷാന്ദ്.
ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "നമുക്ക് എല്ലാത്തിനേയും പുച്ഛമാണ്. നമ്മുടെ സ്റ്റാൻഡേർഡ് ഭയങ്കര ഹൈ ആണ്. പ്രത്യേകിച്ച് എന്റെയൊക്കെ ചേട്ടൻമാരുടെ ജനറേഷനൊക്കെ. 1970 കളിലും 80 കളുടെ തുടക്കത്തിലുമൊക്കെയുള്ളവർ. അവർക്ക് ഭയങ്കര പുച്ഛമാണ്.
പ്രിയദർശൻ സിനിമകളിൽ കണ്ട ‘മോഹൻലാൽ കൾച്ചറിൽ നിന്നുമാണ് ഇത് വരുന്നത്. നമുക്ക് ഭയങ്കര സ്റ്റാൻഡേർഡ് ആണ്. നമ്മളെ ആർക്കും പെട്ടെന്നൊന്നും ഇംപ്രസ് ചെയ്യാൻ കഴിയില്ല". - കൃഷാന്ദ് പറഞ്ഞു.
മുകുന്ദേട്ട സുമിത്ര വിളിക്കുന്നു പോലെയുള്ള സിനിമകൾ കാണാനാണ് തനിക്ക് ഇപ്പോഴും ഇഷ്ടമെന്നും കൃഷാന്ദ് പറഞ്ഞു. താൻ സിനിമ നിർമിക്കുമ്പോൾ അതുപോലെയുള്ള സിനിമകൾ നിർമിക്കാനാണ് ശ്രമിക്കുന്നതെന്നും പക്ഷേ വേറെയൊരു സാധനം അതിൽ വന്നു പോകുന്നതാണെന്നും കൃഷാന്ദ് കൂട്ടിച്ചേർത്തു.
സംഭവവിവരണം നാലരസംഘം ആണ് കൃഷാന്ദിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ സീരിസ്. ഡാര്‍ക് ഹ്യൂമറിലൂടെ പറയുന്ന ഗ്യാങ്സ്റ്റര്‍ കഥയാണ് സീരിസിന്റെ പ്രമേയം. സോണി ലിവിലൂടെ പ്രേക്ഷകരിലേക്കെത്തിയ സീരിസിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates