ഡ്രൈവറെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു; സംവിധായകനെതിരെ കേസ്

2023ല്‍ പുറത്തിറങ്ങിയ വണ്‍ ഫ്രൈഡേ നൈറ്റ് ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
Filmmaker Manish Gupta booked for allegedly stabbing driver with kitchen knife over pay dispute
Manish Gupta
Updated on
1 min read

മുംബൈ: ഡ്രൈവറെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ സംവിധായകന്‍ മനിഷ് ഗുപ്ത (Manish Gupta) യ്‌ക്കെതിരെ കേസ്. ശമ്പളത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മനിഷ് ഗുപ്ത ഡ്രൈവറെ അടുക്കള കത്തികൊണ്ട് കുത്തിയെന്നാണ് പരാതി. സംഭവത്തില്‍ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രി സാഗര്‍ സന്‍ജോഗ് കെട്ടിടത്തിലെ ഗുപ്തയുടെ വസതിയിലാണ് സംഭവം നടന്നതെന്ന് വെര്‍സോവ പൊലീസ് പറഞ്ഞു. 32കാരനായ രാജിബുള്‍ ഇസ്ലാം മനീഷ് ഗുപ്തയുടെ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. മനീഷ് ഗുപ്തയെ പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് രാജിബുളിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ബിഎന്‍എസ് 118(2), 115(2), 352 വകുപ്പുകള്‍ പ്രകാരമാണ് ഗുപ്തയ്ക്കെതിരെ കേസെടുത്തത്. ലഷ്‌കര്‍ മൂന്ന് വര്‍ഷത്തോളമായി 23,000 രൂപ ശമ്പളത്തില്‍ സംവിധായകനൊപ്പം ജോലി ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശമ്പളം കൃത്യമായി നല്‍കിയിരുന്നില്ലെന്ന് ലഷ്‌കര്‍ ആരോപിക്കുന്നു. മെയ് 30 ന്, ശമ്പള കുടിശ്ശിക നല്‍കാതെ ഗുപ്ത തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ലഷ്‌കര്‍ പറയുന്നു.

പണം തിരികെ ലഭിക്കാനായി ലഷ്‌കര്‍ വീണ്ടും ജോലിയില്‍ ചേര്‍ന്നു. പക്ഷേ ശമ്പളം നല്‍കിയില്ലെന്ന് ഡ്രൈവര്‍ അവകാശപ്പെട്ടു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി മനിഷിന്റെ വെര്‍സോവയിലെ വസതിയില്‍ വച്ച് ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കത്തിനിടെ ഗുപ്ത അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുത്തിയതായാണ് പരാതി. 'ദി സ്റ്റോണ്‍മാന്‍ മര്‍ഡേഴ്‌സ്', '420 ഐപിസി' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മനീഷ് ഗുപ്ത. 2023ല്‍ പുറത്തിറങ്ങിയ വണ്‍ ഫ്രൈഡേ നൈറ്റ് ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com