ഒടുവിൽ സൂചിയോടുള്ള പേടിയെ മറികടന്നു, ആദ്യത്തെ ടാറ്റൂവുമായി ലക്ഷ്മി നക്ഷത്ര

ആദ്യമായി പച്ചകുത്തിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം
ഒടുവിൽ സൂചിയോടുള്ള പേടിയെ മറികടന്നു, ആദ്യത്തെ ടാറ്റൂവുമായി ലക്ഷ്മി നക്ഷത്ര
Updated on: 
1 min read

അവതാരികയായി എത്തി മലയാളികളുടെ മനസു കവർന്ന താരമാണ് ലക്ഷ്മി നക്ഷത്ര. ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധേയയായ താരത്തിന് ആരാധകരം ഏറെയാണ്. റെഡിയോ ജോക്കിയായും ​ഗായികയായും തിളങ്ങി നിൽക്കുന്ന ലക്ഷ്മി ഇപ്പോൾ തന്റെ ഏറ്റവും വലിയ ആ​ഗ്രഹം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. ആദ്യമായി പച്ചകുത്തിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. 

നീണ്ടനാളായി സൂചിയോടുള്ള പേടി മറികടന്നാണ് ലക്ഷ്മി കയ്യിൽ ടാറ്റൂ ചെയ്തത്. 'ഒടുവിൽ ഇന്ന് ഞാൻ സൂചിയോടുള്ള പേടി മറികടന്നു, ആദ്യമായി ഞാൻ ടാറ്റൂ ചെയ്തു' മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ലക്ഷ്മി കുറിച്ചു.ദി ദീപിൻക് ടാറ്റൂസിൽ നിന്നാണ് താരം പച്ചകുത്തിയത്.  കനിംഗം ഫോണ്ടിൽ കയ്യിൽ 'നക്ഷത്ര' എന്ന പേര് പച്ചകുത്തിയിരിക്കുകയാണ് താരം. 

'രക്തപരിശോധനയ്‌ക്ക് സൂചി കുത്തുന്നത് തന്നെ എനിക്ക് പേടിയാണ്. സൂചികളെ ഞാൻ ഭയപ്പെടുന്നു, ഏറ്റവും വലിയ ആഗ്രഹം വർഷങ്ങളോളം വേണ്ടെന്നു വച്ചു.  ഒടുവിൽ അതിനെ മറികടക്കാൻ ഞാൻ തീരുമാനിച്ചു. ഇപ്പോൾ ഞാൻ മനോഹരമായ പച്ചകുത്തി' അഭിമുഖത്തിൽ ലക്ഷ്മി പറഞ്ഞു. വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹമാണ് ഈ ഫോണ്ടിലെത്തിച്ചതെന്നും തന്നെ ഇന്നത്തെ നിലയിൽ താരമാക്കിയവർക്കാണ് ടാറ്റു സമർപ്പിക്കുന്നതെന്നും ലക്ഷ്മി കൂട്ടിച്ചേർത്തൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com