വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിലും പ്രതിയാണ് ഇയാള്‍
Jojo Kurishingal
Jojo Kurishingal
Updated on
1 min read

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സഹ സംവിധായകനെതിരെ കേസെടുത്തു. ചെങ്ങന്നൂര്‍ സ്വദേശിയായ ജോജോ കുരിശിങ്കലിനെതിരെയാണ് കേസെടുത്തത്. മോഡലായ യുവതി നല്‍കിയ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തത്. ഡേറ്റിങ് ആപ്പ് വഴി തങ്ങള്‍ പരിചയപ്പെട്ടതെന്നാണ് യുവതി പറയുന്നത്.

Jojo Kurishingal
ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബില്‍ ഖാന്‍ മലയാളത്തിലേക്ക്: നായികമാരായി അപര്‍ണ ബാലമുരളിയും ആത്മീയയും

സംവിധായകനാണെന്ന് പറഞ്ഞായിരുന്നു ജോജോ സ്വയം പരിചയപ്പെടുത്തിയത്. വിവാഹമോചിതനാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞു. വീട്ടുകാരുമായും ജോജോ ബന്ധം സ്ഥാപിച്ചുവെന്നും യുവതി പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി പലതവണയായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നും ഇയാള്‍ പിന്മാറിയെന്നും പരാതിയില്‍ പറയുന്നു. ജോജോ തന്നെ ദേഹോപദ്രവം ചെയ്തതായും യുവതി പരാതിയില്‍ പറയുന്നുണ്ട്. പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം ബുധനാഴ്ചയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. യുവതിയുടെ മൊഴിയെടുക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണ്.

അതേസമയം ജോജോയ്ക്കെതിരെ മുമ്പും കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. പത്തനാപുരം വനംവകുപ്പ് റേഞ്ച് ഓഫീസിലും ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. വനമേഖലയില്‍ അതിക്രമിച്ച് കയറി കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിലാണ് കേസെടുത്തിട്ടുള്ളത്.

Summary

FIR registered against assistant director as model accuses him of sexual assault.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com