ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബില്‍ ഖാന്‍ മലയാളത്തിലേക്ക്: നായികമാരായി അപര്‍ണ ബാലമുരളിയും ആത്മീയയും

ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രം കഥ പറയുന്നത്
Babil Khan
Babil Khan
Updated on
1 min read

ബാബു ജനാര്‍ദ്ദനന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ബോളിവുഡ് താരം ബാബില്‍ ഖാന്‍ നായകനാകുന്നു. അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാനിന്റെ മകന്‍ കൂടിയാണ് ബാബില്‍ ഖാന്‍. അനില്‍കുമാര്‍ ശിവദാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Babil Khan
'വിഡി സതീശനല്ല, ഞാന്‍ പിണറായിന്റെ ആളാ, ആരാണാവോ ഇത്രയും വോട്ട് മാറ്റി കുത്തിയത്?'; ബിഗ് ബോസ് താരം നോറ പറഞ്ഞത്

തൊണ്ണൂറുകളില്‍ കേരളത്തിലേക്കു കുടിയേറിത്തുടങ്ങി, ഇന്ന് മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രം കഥ പറയുന്നത്. നാലു സുഹൃത്തുക്കളുടെ രസകരവും ജീവിതഗന്ധിയായതുമായ മുഹൂര്‍ത്തങ്ങളിലൂടെ ക്ലീന്‍ എന്റെര്‍ടൈനറായി അവതരിപ്പിക്കുന്നതാകും ചിത്രം. അപര്‍ണ ബാലമുരളിയും, ആത്മീയയുമാണ് നായിക നിരയിലുള്ളത്. ദീപക് പറമ്പോല്‍, ജഗദീഷ്, സുധീര്‍ കരമന, ജോണി ആന്റെണി ദിനേശ് പ്രഭാകര്‍, ഉണ്ണിരാജാ, ജയശങ്കര്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Babil Khan
'നിന്നെയോർത്ത് അഭിമാനം'; മകളുടെ പുതിയ നേട്ടത്തിന്റെ സന്തോഷം പങ്കുവച്ച് ശാന്തി കൃഷ്ണ

സംഗീതം - നന്ദഗോപന്‍. വി. ഛായാഗ്രഹണം ഫാസില്‍ നാസര്‍ . എഡിറ്റിംഗ് - സൂരജ് ഈ . എസ്. കലാസംവിധാനം - വിനോദ് പട്ടണക്കാടന്‍. മേക്കപ്പ് - റഷീദ് അഹമ്മദ് . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സക്കീര്‍ ഹുസൈന്‍. ഡിസൈന്‍-തോട്ട് സ്റ്റേഷന്‍. പ്രൊജക്റ്റ് ഡിസൈന്‍-ഷംനാസ് എം അഷ്‌റഫ് . പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോണ്‍ കുടിയാന്‍മല. പിആര്‍ഒ-വാഴൂര്‍ ജോസ്.

മെയ് പത്തൊമ്പതിന് ജാര്‍ഖന്ധിലെ സിലിഗുരിയില്‍ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തുടര്‍ന്ന് കേരളത്തിലേക്കു ഷിഫ്റ്റ് ചെയ്യപ്പെടും പെരുമ്പാവൂര്‍ കൊച്ചി ഭാഗങ്ങളിലായാണ് കേരളത്തിലെ ചിത്രീകരണം

Summary

Irrfan Khan's son Babil Khan to make malayalam debut. Aparna Balamurali and Athmiya will be the heroines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com