'നിന്നെയോർത്ത് അഭിമാനം'; മകളുടെ പുതിയ നേട്ടത്തിന്റെ സന്തോഷം പങ്കുവച്ച് ശാന്തി കൃഷ്ണ

നിരവധി പേരാണ് മിതാലിയ്ക്ക് ആശംസകൾ നേരുന്നത്.
Shanthi Krishna with her daughter
Shanthi Krishna with her daughterഇൻസ്റ്റ​ഗ്രാം‌‌
Updated on
1 min read

മകൾ മിതാലിയുടെ ജീവിതത്തിലെ പുതിയ നേട്ടത്തെക്കുറിച്ച് പങ്കുവച്ച് നടി ശാന്തി കൃഷ്ണ. അമേരിക്കയിലെ റോച്ച്സ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന മിതാലിയുടെ ഓണേഴ്സ് ​ഗ്രാജുവേഷൻ സെറിമണിയിൽ നിന്നുള്ള ചിത്രവും വി‍ഡിയോയുമാണ് ശാന്തികൃഷ്ണ പങ്കുവച്ചിരിക്കുന്നത്.

ബിരുദദാന ചടങ്ങിൽ മകനോടും മകളോടുമൊപ്പം അതീവ സന്തോഷത്തോടെ നിൽക്കുന്ന ശാന്തികൃഷ്ണയെ ചിത്രങ്ങളിൽ കാണാം. 'എന്റെ മകൾ മിതാലിയുടെ ആർഐടി ഓണേഴ്സ് പ്രോ​ഗ്രാം. അമേരിക്കയിലെ റോച്ചസ്റ്ററിലുള്ള ആർഐടിയിൽ നടന്ന ഓണേഴ്സ് ​ഗ്രാജുവേഷൻ സെറിമണി. നിന്നെക്കുറിച്ച് എനിക്ക് വളരെയധികം അഭിമാനമുണ്ട്'.- ശാന്തികൃഷ്ണ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

Shanthi Krishna with her daughter
'യുകെയിൽ 10 മണി കഴിഞ്ഞാൽ പനിക്കുള്ള മരുന്ന് പോലും കിട്ടില്ലേ ? തെറി വിളിക്കുന്നതിൽ എന്ത് കോമഡിയാണുള്ളത്'; ഈ സീനുകളൊന്നും കണക്ട് ആയില്ലെന്ന് ഒടിടി പ്രേക്ഷകർ

അതേസമയം കൈ നിറയെ ചിത്രങ്ങളുമായി സിനിമാ രം​ഗത്ത് സജീവമാണിപ്പോൾ ശാന്തികൃഷ്ണ. തനിക്ക് മക്കൾ നൽകുന്ന പിന്തുണയെക്കുറിച്ചും ശാന്തി കൃഷ്ണ അഭിമുഖങ്ങളിൽ വാചാലയാകാറുണ്ട്. നിരവധി പേരാണ് മിതാലിയ്ക്ക് ആശംസകൾ നേരുന്നത്. രണ്ടാം വിവാഹത്തിൽ ശാന്തി കൃഷ്ണയ്ക്കുള്ള രണ്ട് മക്കളാണ് മിഥുലും മിതാലിയും.

Shanthi Krishna with her daughter
'വിഡി സതീശനല്ല, ഞാന്‍ പിണറായിന്റെ ആളാ, ആരാണാവോ ഇത്രയും വോട്ട് മാറ്റി കുത്തിയത്?'; ബിഗ് ബോസ് താരം നോറ പറഞ്ഞത്

തന്റെ മക്കൾക്ക് ലഭിക്കുന്ന ഓരോ വിജയവും തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണെന്ന് താരം നേരത്തെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനും കരിയറിനും വലിയ പ്രാധാന്യം നൽകുന്ന ശാന്തി കൃഷ്ണയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് എത്തുന്നത്. നേരത്തെ ബംഗളൂരുവിൽ സെറ്റിൽ ആയിരുന്ന ശാന്തികൃഷ്ണ കഴിഞ്ഞ വർഷമാണ് കൊച്ചിയിലേക്ക് താമസം മാറിയത്.

Summary

Cinema News: Actress Shanthi Krishna praises her daughter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com