

സോഷ്യൽ മീഡിയ താരങ്ങളെ വച്ച് നവാഗതനായ സവിൻ സാ സംവിധാനം ചെയ്ത് ഈ വർഷത്തെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രമായിരുന്നു വാഴ 2. ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർക്കൊപ്പം ബിജുക്കുട്ടൻ, സുധീഷ്, അൽഫോൻസ് പുത്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിലും എത്തിയിരുന്നു.
ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. എന്നാൽ തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയെങ്കിലും വാഴ 2 അത്ര പോരാ എന്നാണ് ഒടിടിയിൽ കണ്ട ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. ചിത്രത്തിൽ കല്ലുകടിയായി തോന്നിയ സീനുകളെ കുറിച്ചാണ് പ്രേക്ഷകരിപ്പോൾ ചർച്ച ചെയ്യുന്നത്.
അത്തരത്തിലൊന്നാണ് വാഴ 2 വിലെ തിയറ്റർ സീൻ. ഹാഷിറും ഗ്യാങ്ങും അമീനും ഗ്യാങ്ങും ലൂസിഫര്‍ കാണാനായി തിയറ്ററില്‍ കയറുന്ന രംഗമാണ് ചര്‍ച്ചയായിരിക്കുന്നത്. തിയറ്ററിന് പുറത്ത് അടിയുണ്ടാക്കിയ ഇവര്‍ സിനിമ തുടങ്ങുമ്പോൾ അകത്ത് കയറുകയാണ്.
തിരക്കും ബഹളവും നിയന്ത്രിക്കാനായി വരുന്ന പൊലീസുകാരനെ തെറിവിളിക്കുന്ന സീന്‍ തിയറ്ററില്‍ കയ്യടി നേടിയ ഒന്നായിരുന്നു. എന്നാല്‍ ഒടിടിയിലെത്തിയപ്പോള്‍ ഈ രംഗത്തിന് വലിയ വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്. ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ ഒരുകൂട്ടം അലമ്പ് പിള്ളേര്‍ തെറി വിളിക്കുന്നതില്‍ എന്താണ് കോമഡിയെന്ന് പലരും ചോദിക്കുന്നു.
പൊലീസുകാരന്റെ അച്ഛനെയും അമ്മയെയും ചേര്‍ത്ത് തെറി വിളിക്കുന്നതാണോ കോമഡിയെന്നും ചോദ്യങ്ങളുണ്ട്. ഒന്നോ രണ്ടോ തെറിവിളി മാത്രമായിരുന്നെങ്കില്‍ ആ സീനില്‍ വലിയ കുഴപ്പമില്ലായിരുന്നെന്നും എന്നാല്‍ ഒരു സീന്‍ മുഴുവന്‍ തെറിവിളിയായത് ഒട്ടും ആസ്വദിക്കാനായില്ലെന്നും കമന്റുകളുണ്ട്.
കുട്ടികളുമായി സിനിമ കാണാന്‍ പോയ ഫമിലി ഓഡിയന്‍സിന് ഈ സീനില്‍ എന്തായിരുന്നു മാനസികാവസ്ഥയെന്നും ചിലര്‍ ചോദിക്കുന്നു. അമ്മയെ ഞാന്‍ കെട്ടി എന്ന് പറയുന്നതില്‍ എന്താണ് തമാശ, ഇതൊക്കെ എങ്ങനെ ആസ്വദിക്കാന്‍ പറ്റും.. ആദ്യത്തെ കുറച്ച് നേരം ഓക്കെയായിരുന്നു. പിന്നീട് ഈ സീന്‍ തീരാത്തതെന്താ എന്ന് തോന്നി, ഈ സീനില്‍ ചിരി വന്നില്ലെന്ന് പറഞ്ഞാല്‍ വസന്തമാകുമോ എന്നിങ്ങനെയാണ് ചോദ്യങ്ങളും കമന്റുകളും.
എന്നാല്‍ ഈ സീനിനെ ന്യായീകരിക്കുന്നവരുമുണ്ട്. തിയറ്ററില്‍ സ്വയം മാസാണെന്ന് കാണിക്കാനായി ഇത്തരത്തില്‍ തെറിവിളി നടത്തുന്ന ആളുകള്‍ ഇപ്പോഴുമുണ്ടെന്നും അത്തരം ആളുകളെ ഉദ്ദേശിച്ചാണ് ഈ സീന്‍ ചെയ്തതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അമീന്റെ അവസാന ഡയലോഗ് ഒന്ന് മാത്രമാണ് നല്ലതെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നുണ്ട്. അതോടൊപ്പം വിനായകിന് പനി വരുമ്പോഴുള്ള സീനും പ്രേക്ഷകർ ചർച്ചയാക്കിയിട്ടുണ്ട്.
'ശരിക്കും യുകെയിൽ 10 മണി കഴിഞ്ഞാൽ ഒരു പനിക്ക് ഉള്ള മരുന്ന് പോലും കിട്ടില്ലേ..! അതോ സിനിമക്ക് വേണ്ടി അങ്ങനെ കാണിക്കുന്നത് ആണോ... യുകെ തന്നെ അല്ലേ ബീഹാറോ ഉത്തർ പ്രദേശോ ഒന്നും അല്ലല്ലോ!! ഈ സീൻ ഒട്ടും കണക്ട് ആയില്ല!'- എന്നൊക്കെ പറയുന്നവരുണ്ട്. 'ചെറിയ ഒരു കല്ലുകടി ആയിട്ട് തോന്നിയ സീൻ... സംഭവം അലനുള്ള ട്രാപ് ആണേൽ പോലും..
ഇങ്ങനെ ഒരു സിറ്റുവേഷനിൽ മകൻ ഒരു പെണ്ണിനേം കൂട്ടി വെള്ളമടി സെറ്റപ്പും ആയി വീട്ടിൽ ആളില്ലാത്തപ്പോ വന്നാൽ വൻ സീൻ ആവേണ്ടതല്ലേ'- എന്നും ചിലർ കുറിക്കുന്നു. അതേസമയം ചിത്രത്തിലെ ഇമോഷണൽ സീനുകളെ പ്രശംസിക്കുന്നവരുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates