

നിവിൻ പോളി ചിത്രം 'യേഴു കടൽ യേഴു മലൈ'യുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ. റാം സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് ഇതിനോടകം തന്നെ ഒരു പ്രേക്ഷകപ്രീതി നേടാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ മൂന്ന് മിനിറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് ആണ് പുറത്തുവന്നിരിക്കുന്നത്. ഒരു കുഞ്ഞിന് കഥ പറഞ്ഞു കൊടുക്കുന്ന പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് അവതരിപ്പിച്ചിരിക്കുന്നത്. നിവിനൊപ്പം സൂരി, അഞ്ജലി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
നൂറ്റാണ്ടുകളായി തന്റെ പ്രണയം തേടി അലയുന്ന അമരനായ കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിലെത്തുന്നത്. റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലറായെത്തുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിലെത്തിക്കുന്നത്.
അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രം ‘റിച്ചി’ക്ക് ശേഷം എത്തുന്ന നിവിൻ പോളിയുടെ തമിഴ് ചിത്രം കൂടിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates