'കുഞ്ഞിനെ കണ്ടെത്തി', സന്തോഷ വാര്‍ത്തയുമായി സണ്ണി ലിയോണി

അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കുട്ടിയുടെ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്
ചിത്രം: ഇൻസ്റ്റാ​ഗ്രാം
ചിത്രം: ഇൻസ്റ്റാ​ഗ്രാം
Updated on
1 min read

ന്റെ വീട്ടുജോലിക്കാരിയുടെ മകളെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് നടി സണ്ണി ലിയോണി ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. കുട്ടിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് താരം 50,000 രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോള്‍ സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് താരം. കാണാതായ കുട്ടിയെ കണ്ടെത്തിയിരിക്കുകയാണ്. 

അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കുട്ടിയുടെ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. കണ്ടെത്തി, ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടി.- എന്നാണ് താരം കുറിച്ചത്. ദൈവം വലിയവനാണ്, ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. കുട്ടിയുടെ കുടുംബത്തനുവേണ്ടി മുംബൈ പൊലീസിന് നന്ദി പറയുന്നു. അനുഷ്‌കയെ നഷ്ടപ്പെട്ട് 24 മണിക്കൂറില്‍ ഞങ്ങള്‍ക്ക് കുഞ്ഞിനെ തിരിച്ചുകിട്ടി. പോസ്റ്റ് ഷെയര്‍ ചെയ്ത് വൈറലാക്കിയതിന് എന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി. - സണ്ണി കുറിച്ചു. 

ബുധനാഴ്ച വൈകിട്ട് മുംബൈയിലെ ജോഗേശ്വരിയില്‍ നിന്നാണ് കുട്ടിയെ കാണാതാവുന്നത്. കുട്ടിയുടെ പേരുവിവരങ്ങളും ചിത്രവും ഉള്‍പ്പടെ പങ്കുവച്ചുകൊണ്ടാണ് താരം പോസ്റ്റിട്ടത്. കുടുംബം പ്രഖ്യാപിച്ച 11,000 കൂടാതെയാണ് താരം 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചത്. പോസ്റ്റ് വലിയ രീതിയില്‍ വൈറലായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com