'ഷാനിനും വരനും ലഞ്ച് തയ്യാറാക്കി കാത്തിരുന്നു, അവളുടെ മരണവാര്‍ത്ത കേട്ട് വിറങ്ങലിച്ചുപോയി'; ഉള്ളുപൊള്ളിച്ച് വേണുഗോപാല്‍

കിന്നരിയുള്ള കുപ്പായവും നടക്കുമ്പോള്‍ കരയുന്ന ഷൂസുമായി ജോണ്‍സേട്ടന്റെ വിരലില്‍ തൂങ്ങി വരുന്ന മാലാഖ കൊച്ച്
G Venugopal
G Venugopal
Updated on
1 min read

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷിന്റെ മകള്‍ ഷാന്‍ ജോണ്‍സണിന്‍റെ ഓര്‍മ ദിവസം വികാരഭരിതമായ കുറിപ്പുമായി ജി വേണുഗോപാല്‍. പ്രതിശ്രുത വരനോടൊപ്പം തന്റെ വീട്ടില്‍ ലഞ്ചിനു വരാം എന്ന് പറഞ്ഞ ദിവസമാണ് ഷാനിനെ മരണവാര്‍ത്ത കേള്‍ക്കുന്നതെന്നാണ് വേണുഗോപാല്‍ പറയുന്നത്. കിന്നരിയുള്ള കുപ്പായവും നടക്കുമ്പോള്‍ കരയുന്ന ഷൂസുമായി ജോണ്‍സേട്ടന്റെ വിരലില്‍ തൂങ്ങി സ്റ്റുഡിയോയില്‍ വരുന്ന ഒരു മാലാഖ കൊച്ചായിരുന്നു ഷാനെന്നും അദ്ദേഹം ഓര്‍ക്കുന്നു. ആ വാക്കുകളിലേക്ക്:

G Venugopal
'ആ വാര്‍ത്ത കണ്ട് ശബ്ദിക്കാനാകാതെ ഞാന്‍ നിന്നു'; പത്മരാജന്റെ ഓര്‍മയില്‍ വികാരഭരിതനായി വേണുഗോപാല്‍

ഷാന്‍ ജോണ്‍സണ്‍ അകാലത്തില്‍ യാത്ര പറഞ്ഞിട്ട് ഇന്ന് പത്ത് വര്‍ഷം തികയുന്നു. ആ ഫെബ്രുവരി അഞ്ച് വൈകുന്നേരം, തിരുവനന്തപുരത്ത് അവള്‍ സംഗീതം നല്‍കിയ ഒരു ഗാനത്തിന് എന്റെ ശബ്ദം റിക്കാര്‍ഡ് ചെയ്യാന്‍ വരും എന്ന് പറഞ്ഞ ദിവസം. അന്ന് അവളുടെ പ്രതിശ്രുത വരനോടൊപ്പം എന്റെ വീട്ടില്‍ ലഞ്ചിനു വരാം, അത് കഴിഞ്ഞ് സ്റ്റുഡിയോയില്‍ നമുക്ക് പോകാം എന്നായിരുന്നു പ്ലാന്‍.

G Venugopal
'ആളുമാറി വെട്ടുകിട്ടിയ കമല്‍, ഫ്രിഡ്ജില്‍ സൂക്ഷിച്ച തലയോട്ടിയുടെ ഭാഗം'; ഉര്‍വശിയുടെ സഹോദരങ്ങളുടെ മരണത്തെപ്പറ്റി ആലപ്പി അഷ്‌റഫ്

രാവിലെ ഏതാണ്ടൊരു പതിനൊന്ന് മണി കഴിഞ്ഞപ്പോള്‍ സംവിധായകന്‍ വിജി തമ്പിയുടെ ഫോണ്‍ കാള്‍. ഷാനിന്റ മരണ വാര്‍ത്ത കേള്‍ക്കുന്നു, എന്തെങ്കിലും സ്ഥിരീകരണം ഉണ്ടോ ? ഈ വാര്‍ത്ത സത്യമാകരുതെ എന്ന പ്രാര്‍ത്ഥനയില്‍ അറിയാവുന്ന പലരേയും വിളിച്ചു. ഏഷ്യാനെറ്റ് ന്യൂസ് അപ്പോഴേയ്ക്കും സ്‌ക്രോളിങ് ആയി കൊടുത്തു തുടങ്ങിയിരുന്നു.

വളരെ കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ അവളെ അറിയാം. കിന്നരിയുള്ള കുപ്പായവും നടക്കുമ്പോള്‍ കരയുന്ന ഷൂസുമായി ജോണ്‍സേട്ടന്റെ വിരലില്‍ തൂങ്ങി സ്റ്റുഡിയോയില്‍ വരുന്ന ഒരു മാലാഖ കൊച്ച്. കുറച്ച് ഗിറ്റാര്‍ വായിക്കുമായിരുന്നു. സ്വന്തമായ് ട്യൂണ്‍ ചെയ്ത് വരികള്‍ എഴുതാന്‍ അവള്‍ അന്നേ താല്‍പ്പര്യം കാണിച്ചിരുന്നു.

'ഇതൊരു ഡ്യുയറ്റ് ആണ്. സുജാത ആന്റിയുടെ ശബ്ദം റിക്കാര്‍ഡ് ചെയ്ത് കഴിഞ്ഞു. അങ്കിളിപ്പോള്‍ പ്രതിഫലം എത്രയാ വാങ്ങുന്നത്'? ഞാനവളെ വഴക്കു പറഞ്ഞു അന്ന്. ഷാനിനും അവളുടെ പ്രതിശ്രുത വരനും ഉച്ചഭക്ഷണം തയ്യാറാക്കിയ ഞങ്ങള്‍ അവളുടെ മരണവാര്‍ത്ത കേട്ട് വിറങ്ങലിച്ചിരുന്നു പോയി. ഒരു സ്ലോ മോഷന്‍ റീല്‍ പോലെ ആ കുടുംബത്തിന്റെ സന്തോഷങ്ങള്‍, ഓരോന്നായ് കാലം തല്ലിക്കൊഴിക്കുന്നത് കണ്‍മുന്നില്‍ കണ്ടു. വിധിയുടെ ക്രൂര വിനോദങ്ങള്‍ക്ക് ഇരയായവര്‍.

' ഇളവെയില്‍ കൊണ്ടു നാം നടന്ന നാളുകള്‍, ഇടവഴിയില്‍ ഹൃദയങ്ങള്‍ തുറന്ന വേളകള്‍ 'രചനയും ഗാന ആല്‍ബം നിര്‍മ്മാണവും: ഉണ്ണി മാഞ്ഞാലി സംഗീതം: ഷാന്‍ ജോണ്‍സണ്‍. ഗായകര്‍: ജി വേണുഗോപാല്‍, സുജാത.

Summary

G Venugopal remembers Johnson master's daughter Shan Jonhson. She passed away ten years ago today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com