

കള്‍ട്ട് ഹൊറര്‍ സിനിമകളിലൂടെ ശ്രദ്ധേയരായ രാംസെ സഹോദരന്മാരില്‍ ഒരാളായ ഗംഗു രാംസെ അന്തരിച്ചു. 83 വയസായിരുന്നു. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോകില ബെന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കുടുംബം തന്നെയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
നിര്‍മാതാവ് എഫ് യു രാംസെയുടെ രണ്ടാമത്തെ മകനായാണ് ഗംഗു ജനിച്ചത്. തന്റെ ആറ് സഹോദരന്മാര്‍ക്കൊപ്പം ചേര്‍ന്നാണ് രാംസെ ബ്രദേഴ്‌സ് എന്ന ബാനറില്‍ സിനിമാ നിര്‍മാണം ആരംഭിച്ചു. ഹൊറര്‍ ചിത്രങ്ങളാണ് ഇവര്‍ പ്രധാനമായും ഒരുക്കിയത്. 50ല്‍ അധികം ചിത്രങ്ങളാണ് ഈ ബാനറില്‍ നിര്‍മിച്ചിട്ടുണ്ട്. വീരന, പുരാന മന്ദിര്‍, ബന്ദ് ധര്‍വാസ, സമ്രി തുടങ്ങിയ സിനിമകള്‍ സൂപ്പര്‍ ഹിറ്റായി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഏഴ് സഹോദരന്മാരും ഒന്നിച്ചാണ് സിനിമ എടുത്തിരുന്നത്. കുമാര്‍ രാംസെയാണ് കഥ എഴുതിയിരുന്നത്. തുളസി രാംസെയും ശ്യാം രാംസെയുമാണ് സംവിധാനം. ഗംഗു രാംസെ ഛായാഗ്രാഹണമാണ് നിര്‍വഹിച്ചിരുന്നത്. സെയ്ഫ് അലി ഖാന്റെ ആഷിഖ് ആവാര, അക്ഷയ് കുമാറിന്റെ ഖിലാഡി സീരീസുകള്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി. കൂടാതെ ടെലിവിഷന്‍ രംഗത്തും തന്റെ സാന്നിധ്യം അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates