'റായ വെറുമൊരു കഥാപാത്രമല്ല, ടോക്‌സിക്കിന്റെ യാത്രയിലുടനീളം എനിക്കൊപ്പം നിന്ന യാഷ്'; നായകന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഗീതു

യഷിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ വിഡിയോ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
Geethu Mohandas
Geethu Mohandas
Updated on
1 min read

നടന്‍ യഷിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായക ഗീതു മോഹന്‍ദാസ്. തങ്ങളൊരുമിക്കുന്ന ചിത്രം ടോക്‌സിക്കിന്റെ ടീസര്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് നായകന് സംവിധായ ജന്മദിനാശംസകള്‍ നേര്‍ന്നത്. ടോക്‌സിക് മറ്റേതൊരു സിനിമയും പോലയല്ലെന്നും യഷിന്റെ ലെഗസിയിലെ പ്രധാനപ്പെട്ടൊരു ഏടായിരിക്കുമെന്നാണ് ഗീതു മോഹന്‍ദാസ് പറയുന്നത്. ആ വാക്കുകളിലേക്ക്:

Geethu Mohandas
'ഏറ്റവും പ്രിയപ്പെട്ടവരോട് മഞ്ജു ഉറപ്പായും അതൊക്കെ പറയുന്നുണ്ടാവും'; ശൈലജ പി അംബുവിന്റെ വാക്കുകള്‍

''കഴിവിന്റേയും സൂപ്പര്‍സ്റ്റാര്‍ഡമിന്റേയും അസാധാരണവും ഉജ്ജ്വലവുമായ കൂടിച്ചേരല്‍. ലോകം കാണാനിരിക്കുന്ന റായയായുള്ള പ്രകടനത്തില്‍ മാത്രമല്ല, ഓരോ ദിവസങ്ങളും ഞങ്ങളുടെ സിനിമയിലേക്ക് കൊണ്ടു വരുന്ന അച്ചടക്കവും ആത്മാവും അദ്ദേഹത്തെക്കുറിച്ച് എന്നില്‍ അഭിമാനമുണ്ടാക്കുന്നു. ഇത് അദ്ദേഹം അഭിനയിച്ച വെറുമൊരു കഥാപാത്രമല്ല. തന്റെ ആര്‍ട്ടിസ്റ്റിക് ലെഗസിയില്‍ അദ്ദേഹം കൊത്തിവച്ചൊരു ഏടാണ്.

Geethu Mohandas
'എല്ലാ ആഴ്ചയും എന്റെ പടമിറങ്ങുന്നുണ്ടെന്ന് ബേസിൽ പറഞ്ഞു'; 'പരാശക്തി'യിലെ സസ്പെൻസ് പൊളിച്ച് ശിവകാർത്തികേയൻ

അദ്ദേഹം എപ്പോഴും ചോദ്യങ്ങള്‍ ചോദിച്ചു. വെല്ലുവിളിച്ചു. പുതിയ കാര്യങ്ങള്‍ തേടി കണ്ടെത്തി. കീഴടങ്ങി. എപ്പോഴും കഥയുടെ സത്യത്തെ സേവിക്കാന്‍ തയ്യാറായി. കഥ പറച്ചിലിന്റെ ആഴം മാത്രമല്ല, ഈ യാത്രയെ അര്‍ത്ഥവത്താക്കാന്‍ ഉടനീളം എന്നെ പിന്തുണച്ചൊരു നിര്‍മാതാവിനേയും ഇതിലൂടെ ഞാന്‍ കണ്ടെത്തി. തന്റെ പ്രശസ്തിയുടെ ഓളപ്പരപ്പില്‍ അദ്ദേഹത്തിന് അടിത്തട്ടിലെ ആഴത്തെ അവഗണിക്കുക എളുപ്പമായിരുന്നിട്ടും.

ഈ ക്രാഫ്റ്റിലേക്ക് അദ്ദേഹം കൊണ്ടു വരുന്ന തന്റെ പ്രതിഭയുടെ ആഴങ്ങളിലേക്ക് തേടിപ്പോകാന്‍ ഇനി വരുന്ന സംവിധായകരും ധൈര്യം കാണിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ യാത്ര വിശ്വസത്തിലും ദീര്‍ഘ സംഭാഷണങ്ങളിലും പരസ്പര വിശ്വാസത്തിലും ഊന്നിയുള്ളതായിരുന്നു. ഞങ്ങളേക്കാളും ഒരുപാട് ഉന്നതയമായ ഒന്നില്‍ ഞങ്ങള്‍ വിശ്വസിച്ചു. ഞങ്ങള്‍ക്കിടയിലെ വിശ്വാസത്തിലും കലയിലും, പങ്കിട്ട സൗഹൃദത്തിലും എനിക്ക് അതിയായ കൃതജ്ഞതയുണ്ട്. ക്യാമറ റോള്‍ ചെയ്യുന്നത് അവസാനിച്ചാലും അദ്ദേഹം ദീര്‍ഘനേരം എനിക്കൊപ്പമിരിക്കുമായിരുന്നു. ജന്മദിനാശംസകള്‍ യഷ്.''

അതേസമയം ടോക്‌സിക്കിലെ യഷിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ വിഡിയോ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിഡിയിലോ ബോള്‍ഡ് രംഗങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. നേരത്തെ കസബയിലെ സ്ത്രീവിരുദ്ധത ചോദ്യം ചെയ്ത ഗീതുവിന്റെ സിനിമയില്‍ സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്ന തരത്തിലുള്ള രംഗമുള്‍പ്പെടുത്തിയത് ഇരട്ടത്താപ്പാണെന്നാണ് വിമര്‍ശനം.

Summary

Geethu Mohandas pens birthday wish to Toxic hero Yash in a moving post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com