'സിനിമ പരിപാടി വിട്ടോ'; ഞാന്‍ പറഞ്ഞത് കേട്ട് മമിത പൊട്ടിക്കരഞ്ഞു; ഓഡിഷന്‍ ഓര്‍മ പങ്കിട്ട് ഗിരീഷ് എഡി

മമിത ബൈജു മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്
Mamitha Baiju, Girish AD
Mamitha Baiju, Girish AD
Updated on
1 min read

ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത ബൈജു. വിജയ്, സൂര്യ, തുടങ്ങിയ വന്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് കയ്യടി നേടിയ താരം. തുടരെ തുടരെ നൂറ് കോടി സിനിമകള്‍ സമ്മാനിച്ച താരം. പ്രേമലുവിലൂടെയാണ് മമിത ബൈജു പാന്‍ ഇന്ത്യന്‍ നായികയായി വളരുന്നത്.

പ്രേമലുവിന് ശേഷം മമിത ബൈജു മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. പ്രേമലു ഒരുക്കിയ ഗിരീഷ് എഡി തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. മമിതയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ സൂപ്പര്‍ ശരണ്യയുടെ സംവിധാനവും ഗിരീഷ് ആയിരുന്നു.

സൂപ്പര്‍ ശരണ്യയുടെ ഓഡിഷനില്‍ മമിതയെ കണ്ടത് മുതല്‍ ഇപ്പോഴുള്ള വളര്‍ച്ചയെക്കുറിച്ചടക്കം സംസാരിക്കുകയാണ് ഗിരീഷ് എഡി. ബെത്‌ലഹേം കുടുംബ യൂണിറ്റിലെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം പങ്കെടുത്ത ചാറ്റ് ഷോയിലാണ് ഗിരീഷ് മമിതയെക്കുറിച്ച് സംസാരിച്ചത്.

''സൂപ്പര്‍ ശരണ്യയുടെ ഓഡിഷനില്‍ ഞാന്‍ എന്തോ പറഞ്ഞു. അത് പുള്ളിക്കാരി വേറെ എന്തോ ആയിട്ട് തെറ്റിദ്ധരിച്ചു. കരയാറായി. സിനിമ പരിപാടി വിടൂ എന്ന് ഞാന്‍ പറഞ്ഞു. നോര്‍മലി സിനിമയില്‍ അഭിനയിക്കുന്നത് പോലുള്ള സംഭവം വിടാനാണ് ഞാന്‍ പറഞ്ഞത്. പുള്ളിക്കാരി വിചാരിച്ചത് സിനിമ തന്നെ വിടാനാണ് പറഞ്ഞതെന്നാണ്. സിനിമ പറ്റിയ പരിപാടിയല്ലെന്നാണെടുത്തത്'' ഗിരീഷ് പറയുന്നു.

''പ്രേമലുവില്‍ വന്നപ്പോഴേക്കും ഭയങ്കരമായി മാറിയിരുന്നു. ഇപ്പോള്‍ ബെത്‌ലഹേം വന്നപ്പോഴേക്കും അതിനേക്കാളും അടിപൊളിയായി'' എന്നും ഗിരീഷ് പറയുന്നു. അതേസമയം നാളെയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് തിയേറ്ററുകളിലെത്തുന്നത്. ഗിരീഷും മമിതയും വീണ്ടും ഒരുമിക്കുമ്പോള്‍ നായകനാകുന്നത് നിവിന്‍ പോളിയാണ്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോമ്പോയാണിത്.

ഭാവന സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മാണം. സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, സംഗീത് പ്രതാപ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

Mamitha Baiju, Girish AD
'എന്തിനാ ഇങ്ങനെ ഭ്രാന്ത് കാണിക്കുന്നത്? ഞാന്‍ രഘു ചേട്ടനോട് ചോദിച്ചു'; രഘുവരനെക്കുറിച്ച് ഉര്‍വശി
Mamitha Baiju, Girish AD
'അഭിനയിക്കാനറിയില്ല, ഉയരം കൂടുതല്‍'; സെറ്റില്‍ നിന്നും ഇറക്കി വിട്ടു; ദുരനുഭവങ്ങള്‍ പങ്കിട്ട് അമിതാഭ് ബച്ചന്‍
Mamitha Baiju, Girish AD
സൂപ്പര്‍ ഹീറോ ചിത്രം 'മഹാകാളി'യില്‍ ശുക്രാചാര്യരായി അക്ഷയ് ഖന്ന; ഞെട്ടിച്ച് രൂപമാറ്റം
Summary

Girish AD recalls auditioning Mamitha Baiju for Super Saranya. She mistook his words and cried.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com