'പത്താൻ ഇഷ്‌ടമായില്ല...' കുട്ടി ആരാധികയ്ക്ക് മറുപടി നൽകി ഷാരൂഖ് ഖാൻ 

'പത്താൻ സിനിമ ഇഷ്‌ടമായോ' എന്ന ചോദ്യത്തിന് 'ഇല്ല' എന്ന മറുപടി പറയുന്ന കുട്ടി ആരാധികയെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
ഷാരൂഖ് ഖാൻ/ ചിത്രം ട്വിറ്റർ
ഷാരൂഖ് ഖാൻ/ ചിത്രം ട്വിറ്റർ
Updated on
1 min read

നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിങ് ഖാന്റെ തിരിച്ചുവരവായിരുന്നു 'പത്താൻ' എ‌ന്ന ചിത്രം. ചിത്രത്തിൽ ഷാരൂഖ് ഖാൻ എന്ന നടന്റെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ആ​ഗോളതലത്തിൽ നൂറൂം അഞ്ഞൂറും കോടി ക്ലബ് കടന്ന് ചിത്രം കുതിച്ച് ഉയരുമ്പോൾ ചിത്രത്തിനെതിരെ വന്ന ഒരു കുഞ്ഞൻ കമന്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

'പത്താൻ സിനിമ ഇഷ്‌ടമായോ' എന്ന ചോദ്യത്തിന് 'ഇല്ല' എന്ന മറുപടി പറയുന്ന കുട്ടി ആരാധികയെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. തൊന്നുപിന്നാലെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഷാരൂഖ് ഖാന്റെ മറുപടിയും എത്തിയതോടെ സംഭവം വലിയ വാർത്തയായി.  

'കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിരിക്കുന്നു. കുഞ്ഞ് പ്രേക്ഷകരെ നിരാശപ്പെടുത്താൻ കഴിയില്ല' എന്ന് പറഞ്ഞ ശേഷം കുട്ടിയെ തന്റെ ചിത്രമായ ദില്‍ വാലെ ദുല്‍ഹനിയ ലെ ജായേങ്കേ ഒന്നു കാണിക്കണമെന്നും ചിലപ്പോൾ അവൾ കുറച്ചു റൊമാന്റിക് ടൈപ്പ് ആയിരിക്കും. കുട്ടികളെ നമ്മള്‍ക്ക് പ്രവചിക്കാന്‍ കഴിയില്ലെന്നും ഷാറൂഖ് ട്വീറ്റ് ചെയ്തു.

അഭിഷേക് കുമാര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് കുട്ടിയുടെ വീഡിയോ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്. ഇന്നലെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 2 മില്യണിലധികം ആളുകളാണ് കണ്ടത്. നിരവധി പേരാണ് വീഡിയോയ്‌ക്ക് താഴെ രസകരമായ കമന്റുമായി രം​ഗത്തെത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com