'ദൈവമായ ഭീമിനെ മുസ്ലിം തൊപ്പി ധരിപ്പിച്ചു'; പ്രത്യാഘാതം അനുഭവിക്കേണ്ടിവരും; രാജമൗലിയ്ക്ക് എതിരെ ബിജെപി അധ്യക്ഷന്‍

എസ് എസ് രാജമൗലിയുടെ പുതിയ ചിത്രം ആര്‍ ആര്‍ ആറിന് എതിരെ തെലങ്കാന ബിജെപി അധ്യക്ഷനും എപിയുമായ ബണ്ടി സഞ്ജയ്
'ദൈവമായ ഭീമിനെ മുസ്ലിം തൊപ്പി ധരിപ്പിച്ചു'; പ്രത്യാഘാതം അനുഭവിക്കേണ്ടിവരും; രാജമൗലിയ്ക്ക് എതിരെ ബിജെപി അധ്യക്ഷന്‍
Updated on
1 min read

എസ് എസ് രാജമൗലിയുടെ പുതിയ ചിത്രം ആര്‍ ആര്‍ ആറിന് എതിരെ തെലങ്കാന ബിജെപി അധ്യക്ഷനും എപിയുമായ ബണ്ടി സഞ്ജയ്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കോമരം ഭീമിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തെ മുസ്ലിം തൊപ്പി ധരിപ്പിച്ചു എന്ന് ആരോപിച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രംഗത്തുവന്നിരിക്കുന്നത്. 

ആന്ധ്രാ, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചില മേഖലകളില്‍ ഈ ആദിവാസി നേതാവിനെ ദൈവമായി ആരാധികുന്നത് ചൂണ്ടിക്കാട്ടിയാണ് ബണ്ടി സഞ്ജയ് രംഗത്തുവന്നിരിക്കുന്നത്. 

ഭീമിനെ തൊപ്പി അണിയിച്ച രംഗങ്ങള്‍ മാറ്റിയില്ലെങ്കില്‍ രാജമൗലി പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് ബിജെപി നേതാവിന്റെ ഭീഷണി.' സെന്‍സേഷന് വേണ്ടി കോമരം ഭീമിനെ രാജമൗലി തൊപ്പി ധരിപ്പിച്ചു. നമ്മളത് അംഗീകരിക്കുമോ? ഒരിക്കലുമില്ല'- സഞ്ജയ് പറഞ്ഞു.

നേരത്തെ, ഭീമായി വേഷമിടുന്ന ജൂനിയര്‍ എന്‍ടിആറിന്റെ കാരക്ടര്‍ ലുക്ക് പുറത്തുവന്നിരുന്നു. ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ എന്‍ടിആറിനൊപ്പം രാം ചരണ്‍ തേജ, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com