ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്നതിനിടെയാണ് സൈറ വസീം അഭിനയത്തിൽ നിന്ന് വിടപറയുന്നത്. മതപരമായ കാരണങ്ങൾകൊണ്ട് സിനിമ അഭിനയം അവസാനിപ്പിക്കുകയാണ് എന്നാണ് താരം പറഞ്ഞത്. ഇപ്പോൾ ഇതാ തന്റെ ആരാധകർക്കു മുൻപിൽ മറ്റൊരു അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് താരം. തന്റെ ചിത്രങ്ങൾ പങ്കുവെക്കരുത് എന്നാണ് സൈറ പറഞ്ഞത്. ഒരു വർഷം മുൻപ് തന്റെ ഫാൻ പേജിന് അയച്ച സന്ദേശമാണ് താരം വീണ്ടും പങ്കുവെച്ചിരിക്കുന്നത്. ലൈംലൈറ്റിൽ നിന്ന് വിട്ടുനിന്നിട്ടും ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നതിനാലാണ് സൈറ വീണ്ടും അഭ്യർത്ഥനയുമായി എത്തിയത്. 
പ്രിയപ്പെട്ടവരെ, എന്നോടു നിരന്തരം കാണിച്ച സ്നേഹത്തിനും സഹാനുഭൂതിക്കും അളവറ്റ നന്ദി പറയുന്നു. നിങ്ങളായിരുന്നു എന്റെ ശക്തിയും പ്രചോദനവും. എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ കൈവശമുള്ള എന്റെ ചിത്രങ്ങള്‍ ഒഴിവാക്കാന്‍ ഒരിക്കല്‍ക്കൂടി അഭ്യര്‍ഥിക്കുന്നു. ഇന്റര്‍നെറ്റില്‍ നിന്ന് ചിത്രങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക എന്നത് അസാധ്യമാണെന്ന് എനിക്കറിയാം. എന്നാല്‍ നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമുമുണ്ട്. എന്റെ ചിത്രങ്ങള്‍ കഴിയുന്നത്ര ഷെയര്‍ ചെയ്യാതിരിക്കുക. അഭിനയത്തില്‍ സജീവമായിരുന്നപ്പോള്‍ എന്നെ സഹായിച്ചതുപോലെ ഈ വിഷമഘട്ടത്തിലും നിങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. എന്നോടൊപ്പമുള്ള യാത്രയ്ക്ക് നന്ദി പറയുന്നു. ഞാന്‍ പുതിയൊരു ജീവിതത്തിലേക്കു കടക്കുകയാണ്- സൈറ കുറിക്കുന്നു.
2016- ല്‍ ആമിര്‍ ഖാന്‍ ചിത്രമായ ദങ്കലിലൂടെ ബാലതാരമായാണ് സൈറ സിനിമയിൽ എത്തിയത്. ബബിത ഫോഗട്ടിന്റെ ചെറുപ്പകാലമാണ് താരം അവതരിപ്പിച്ചത്. ഇത് ശ്രദ്ധേയമായതോടെ സീക്രട്ട് സൂപ്പർസ്റ്റാർ എന്ന ചിത്രത്തിലും താരം പ്രഝാന വേഷത്തിലെത്തി. അതിന് പിന്നാലെയാണ് സൈറ സിനിമയിൽ നിന്ന് അപ്രതീക്ഷിതമായി പിൻമാറിയത്. ഇത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates