

ലോക്സഭാ തെരഞ്ഞെടുപ്പിലെ സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നാലെ നടി നിമിഷ സജയനെതിരെ സൈബർ ആക്രമണം രൂക്ഷമാവുകയാണ്. നാല് വർഷങ്ങൾക്ക് മുൻപ് സുരേഷ് ഗോപിയെക്കുറിച്ച് പറഞ്ഞ ഒരു പ്രസ്താവനയാണ് ബിജെപി പ്രവർത്തകരെ ചൊടിപ്പിച്ചത്. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് രംഗത്തെത്തിയിരിക്കുകയാണ്.
താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ കലാകാരനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് അന്ന് അവർ ചിന്തിച്ചില്ല എന്നാണ് ഗോകുൽ സുരേഷ് പറഞ്ഞത്. ഇതിന്റെ പേരിൽ അവർക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ വ്യക്തിപരമായി വിഷമമുണ്ടെന്നും ഗോകുൽ പറഞ്ഞു.
‘ആ നടി അത് പറഞ്ഞിട്ട് ഇത്രയും വര്‍ഷമായില്ലേ. അന്നത് പറയുമ്പോള്‍ ഒരു സഹപ്രവര്‍ത്തകനെക്കുറിച്ചാണ് പറയുന്നതെന്നോ താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ കലാകാരനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നോ ഉള്ള ഒരു ചിന്ത അപ്പോള്‍ ഉണ്ടായിരുന്നിരിക്കില്ല. ഇന്ന് അവര്‍ക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം. അവരെ ഇപ്പോൾ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ. അന്ന് അവര്‍ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ.’- ഗോകുൽ വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന ജനാവലി റാലിയിൽ പങ്കെടുത്തഴുള്ള നിമിഷ സജയന്റെ പ്രസംഗമാണ് വിവാദമായത്. ‘തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ? കൊടുക്കൂല്ല- എന്നാണ് താരം പറഞ്ഞത്. തൃശൂരിൽ നിന്ന് സുരേഷ് ഗോപി വിജയിച്ചതോടെ സൈബർ ആക്രമണം രൂക്ഷമാവുകയായിരുന്നു. തൃശൂര് തൊട്ടുകളിച്ചാൽ ഇതാകും അവസ്ഥയെന്ന് പറഞ്ഞുകൊണ്ട് നിരവധി കമന്റുകളാണ് താരത്തിന്റെ അക്കൗണ്ടിന് താഴെ എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates