singer kk
കെകെയുടെ ഗൂഗിള്‍ ഡൂഡില്‍

'കെകെ'യുടെ സംഗീതയാത്ര ആരംഭിച്ച ദിവസം; ആദരവുമായി ഗൂഗിള്‍ ഡൂഡില്‍

1994ല്‍ ഒക്ടോബര്‍ 25നാണ് കെകെ പിന്നണഗാന രംഗത്തേക്ക് ചുവടുവെക്കുന്നത്
Published on

ന്ത്യന്‍ സംഗീത പ്രേമികളുടെ ഒന്നാകെ മനം കവര്‍ന്ന ഗായകനാണ് കെകെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മലയാളി ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്ത്. ഗായകന്‍ വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇന്നും കെകെ എന്ന ശബ്ദമാധുര്യം സംഗീത പ്രേമികളുടെ ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്. 1994ല്‍ ഒക്ടോബര്‍ 25നാണ് കെകെ പിന്നണഗാന രംഗത്തേക്ക് ചുവടുവെക്കുന്നത്. ഗായകന്റെ സംഗീത യാത്രയ്ക്ക് ആദരമര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിള്‍.

ഗൂഗിള്‍ ഡൂഡിലിലാണ് ഗായകന്റെ ചിത്രം പ്രത്യക്ഷപ്പെട്ട്. മൈക്ക് പിടിച്ച് പാടുന്ന കെകെയെ ആണ് ചിത്രത്തില്‍ കാണുന്നത്. 1968ല്‍ മലയാളി ദമ്പതികളുടെ മകനായി ഡല്‍ഹിയിലായിരുന്നു കൃഷ്ണകുമാറിന്റെ ജനനം. കോളജ് പഠനത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ സംഗീതയാത്ര ആരംഭിക്കുന്നത്. സംഗീതത്തെ കരിയറായി തെരഞ്ഞെടുക്കുന്നതിനു മുന്‍പ് അദ്ദേഹം മാര്‍ക്കറ്റിങ്ങില്‍ ജോലി നോക്കിയിട്ടുണ്ട്.

1994ല്‍ ജിംഗിള്‍ പാടിക്കൊണ്ടായിരുന്നു പിന്നണി ഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്. തുടര്‍ന്ന് ഹം ദില്‍ ദേ ചുകേ സനം എന്ന ചിത്രത്തിനായി തടര് തടപ് എന്ന ഗാനം ആലപിച്ചു. അതേ വര്‍ഷം തന്നെ അദ്ദേഹം തന്റെ സോളോ ആല്‍ബമായ പല്‍ പുറത്തിറക്കി. ഇത് സംഗീത പ്രേമികളുടെ മനം കവര്‍ന്നതോടെയാണ് കെകെ പ്രശസ്തിയിലേക്ക് ഉയരുന്നത്.

മൂന്നു പതിറ്റാണ്ട് നീണ്ട കരിയറില്‍ താരം ഹിന്ദിയില്‍ മാത്രം 500 അധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മലയാളം തുടങ്ങിയ ഭാഷകളില്‍ ഉള്‍പ്പടെ 200ന് മേലെ ഗാനങ്ങളില്‍ പാടി. 2022ല്‍ 53ാം വയസിലാണ് കെകെ അപ്രതീക്ഷിതമായി വിടപറയുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കൊല്‍ക്കത്തയിലെ ഒരു സ്റ്റേജ് പരിപാടി അവതരിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു വേര്‍പാട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com