'നീ കരുത്തുറ്റവളാണ്, ശക്തയായി മുന്നോട്ടുപോവു‌ക'; അമൃതയ്ക്ക് പിന്തുണയുമായി ​ഗോപി സുന്ദർ

ബാലയിൽ നിന്ന് നേരിട്ട അതിക്രമങ്ങളേക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് അമൃത പങ്കുവച്ച കുറിപ്പിന് താഴെയാണ് കമന്റുമായി ​ഗോപി സുന്ദർ എത്തിയത്
amritha suresh gopi sundar
അമൃത സുരേഷ്, ഗോപി സുന്ദർഇൻസ്റ്റ​ഗ്രാം
Updated on
1 min read

മുൻ ഭർത്താവ് ബാലയുമായി ബന്ധപ്പെട്ട വിവാദത്തിൽ ​ഗായിക അമൃതയ്ക്ക് പിന്തുണയുമായി മുൻ പങ്കാളി സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ. ഏറ്റവും ശക്തയായ സ്ത്രീയാണ് അമൃത എന്നാണ് ​ഗോപി സുന്ദർ കുറിച്ചത്. ബാലയിൽ നിന്ന് നേരിട്ട അതിക്രമങ്ങളേക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് അമൃത പങ്കുവച്ച കുറിപ്പിന് താഴെയാണ് കമന്റുമായി ​ഗോപി സുന്ദർ എത്തിയത്.

നീ ഏറ്റവും മികച്ച സ്ത്രീയാണ്, ഏറ്റവും കരുത്തുറ്റവള്‍. ശക്തമായി തന്നെ മുന്നോട്ടുപോവുക. അമ്മയുടെ കരുത്ത്.- എന്നാണ് ഗോപി സുന്ദര്‍ കുറിച്ചത്. നിരവധി പേരാണ് ഗോപി സുന്ദറിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. വേര്‍പിരിഞ്ഞെങ്കിലും ഇരുവര്‍ക്കുമിടയില്‍ നല്ല സൗഹൃദം നിലനില്‍ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട് എന്നാണ് കമന്റുകള്‍. പരസ്പര ബഹുമാനത്തോടെ മുന്നോട്ടുപോവുന്നതിനെ പ്രശംസിക്കുന്നവരുമുണ്ട്.

GOPI SUNDAR

ഗോപി സുന്ദറുമായുള്ള പ്രണയത്തിന്റേയും വേർപിരിയലിന്റേയും പേരിൽ അമൃത രൂക്ഷമായി സൈബർ ആക്രമണത്തിന് ഇരയാക്കിയിരുന്നു. ബാലയുമായി പിരിഞ്ഞ് 14 വർഷത്തിനു ശേഷം മറ്റൊരു ജീവിതം തുടങ്ങാൻ താൻ തീരുമാനിച്ചത് എങ്ങനെയാണ് തെറ്റായിപ്പോയതെന്ന് താരം ചോദിച്ചിരുന്നു. മുന്നോട്ടു പോവാനാകില്ല എന്ന തോന്നിയതിനാലാണ് പരസ്പര സമ്മതപ്രകാരമാണ് വേർപിരി‍ഞ്ഞതെന്നും അമൃത വ്യക്തമാക്കിയിരുന്നു. ബാലയിൽ നിന്ന് നേരിടേണ്ടിവന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ചും താരം തുറന്നു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com