'കണ്ടന്റുണ്ടാക്കാന്‍ ആളുകളെ തമ്മില്‍ തല്ലിക്കാനുള്ള ചോദ്യം; ഉര്‍വശി ചേച്ചി അപ്പോഴേ മറുപടി കൊടുത്തു'; വൈറല്‍ വിഡിയോയില്‍ ഗൗരി നന്ദ

ഉര്‍വശി ചേച്ചിയ്ക്ക് പുരസ്‌കാരം കൊടുക്കുന്ന വേദിയില്‍ നില്‍ക്കാനായി എന്നത് എനിക്കൊരു വലിയ പുരസ്‌കാരം
Gowri Nandha on Urvashi video
Gowri Nandha on Urvashi videoഇന്‍സ്റ്റഗ്രാം
Updated on
1 min read

നടി ഗൗരി നന്ദയെ അവഹേളിക്കാന്‍ ശ്രമിച്ച യൂട്യൂബര്‍ക്കുള്ള ഉര്‍വശിയുടെ മറുപടി കയ്യടി നേടുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഫിലിം ഫെയര്‍ സൗത്ത് പുരസ്‌കാരദാന ചടങ്ങിന് ശേഷമായിരുന്നു സംഭവം. ഉള്ളൊഴുക്കിലൂടെയാണ് ഉര്‍വശി മികച്ച നടിയായത്. ഇന്ദ്രജിത്തും ഗൗരി നന്ദയും ചേര്‍ന്നാണ് ഉര്‍വശിയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്.

Gowri Nandha on Urvashi video
'ഭര്‍ത്താവല്ലാതെ എന്റെ കൂടെ വണ്ടിയിലിരിക്കുമോ വൃത്തികെട്ട ചെറുക്കാ'; യൂട്യൂബറോട് ഉര്‍വശി, വിഡിയോ

പരിപാടി കഴിഞ്ഞ് പോകുമ്പോഴാണ് ഉര്‍വശിയെ തേടി വിവാദ പരാമര്‍ശവുമായി യൂട്യൂബറെത്തിയത്. ഉര്‍വശിയെ പോലൊരു നടിയ്ക്ക് അവാര്‍ഡ് നല്‍കാനുള്ള യോഗ്യത ഗൗരിയ്ക്ക് ഇല്ലെന്നായിരുന്നു ഇയാളുടെ പരാമര്‍ശം. യൂട്യൂബര്‍ക്ക് വ്യക്തമായ മറുപടി നല്‍കി വായടപ്പിച്ച ഉര്‍വശി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.

Gowri Nandha on Urvashi video
'ജീവിതത്തിലെ രണ്ട് കാര്യങ്ങൾ സംഭവിച്ചത് ആറ്റുകാലമ്മയ്ക്ക് മുന്നിൽ; എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാ'

ഇതിന് പിന്നാലെ ഇപ്പോഴിതാ സംഭവത്തില്‍ ഗൗരി നന്ദയും പ്രതികരിച്ചിരിക്കുകയാണ്. വനിത ഓണ്‍ലൈനിനോടായിരുന്നു ഗൗരിയുടെ പ്രതികരണം. കണ്ടന്റുണ്ടാക്കാന്‍ ആളുകളെ തമ്മില്‍ തല്ലിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആ ചോദ്യം വരുന്നതെന്നാണ് ഗൗരി പറയുന്നത്. കൃത്യമായ മറുപടി ഉര്‍വശി ചേച്ചി അപ്പോഴേ കൊടുത്തുവെന്നും ഗൗരി പറയുന്നു.

''ഇതിലൊന്നും വലിയ ശ്രദ്ധ കൊടുക്കുന്ന ആളല്ല ഞാന്‍. ഇത്തരം ചില യു ട്യൂബേഴ്‌സിന്റെ ചോദ്യങ്ങളും കാര്യങ്ങളെ അവര്‍ അവതരിപ്പിക്കുന്നതിലെ നെഗറ്റിവിറ്റിയുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. അത്രയേ ഉള്ളൂ. കണ്ടന്റുണ്ടാക്കാന്‍ ആളുകളെ തമ്മില്‍ തല്ലിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആ ചോദ്യം വരുന്നത്. കൃത്യമായ മറുപടി ഉര്‍വശി ചേച്ചി അപ്പോഴേ കൊടുത്തു. എന്റെ പ്രതികരണം ആ വിഡിയോയ്ക്കു താഴെ ഞാനും രേഖപ്പെടുത്തി. അതവിടെ കഴിഞ്ഞു'' എന്നാണ് ഗൗരി പറഞ്ഞത്.

നേരത്തെ വിഡിയോയുടെ താഴെ ഗൗരി കമന്റുമായി എത്തിയിരുന്നു. ''വളച്ചൊടിച്ച് വാര്‍ത്ത ആക്കാന്‍ നോക്കിയ ആ ചേട്ടന് എന്റെ നന്ദി'' എന്നായിരുന്നു ഗൗരി നന്ദയുടെ പ്രതികരണം. അതേസമയം, ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി ചേച്ചി. ഞാന്‍ ഏറെ ആരാധിക്കുന്ന കലാകാരി. ഉര്‍വശി ചേച്ചിയ്ക്ക് പുരസ്‌കാരം കൊടുക്കുന്ന വേദിയില്‍ നില്‍ക്കാനായി എന്നത് എനിക്കൊരു വലിയ പുരസ്‌കാരം കിട്ടിയ ഫീലാണെന്നും ഗൗരി പറഞ്ഞു.

''എനിക്കൊരു അവാര്‍ഡ് കിട്ടിയതു പോലെയാണത്. വളരെയധികം സ്‌നേഹത്തോടെ, കരുതലോടെ എന്നോട് ഇടപെട്ടിട്ടുള്ള ആളാണ് ചേച്ചി. ഞങ്ങള്‍ ആ പരിപാടിക്കിടെ കുറേനേരം സംസാരിച്ചിരുന്നു. തികച്ചും സന്തോഷം നിറഞ്ഞ ഒരു ദിവസമാണത്. പിന്നാലെ ഇങ്ങനെയൊരു കല്ലുകടിയുണ്ടായപ്പോള്‍, എന്തിനാണ് അങ്ങനെയൊരു ചോദ്യം എന്നു മാത്രമേ തോന്നിയുള്ളൂ. യാതൊരു പ്രാധാന്യവുമില്ലാത്ത ഒന്ന്'' എന്നും ഗൗരി പറഞ്ഞു.

Summary

Gowri Nandha responds to viral video of Urvashi shutting down a papparazi who insulted gowri.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com