'അഹാന എന്നെ അടിക്കാന്‍ വന്നു, തെറി വിളിച്ചു; സിന്ധുവിനെ വഞ്ചകിയെന്നാണ് ഡാഡി വിളിച്ചത്'; ഗുരുതര ആരോപണവുമായി അമ്മൂമ്മ

നീ എന്റെ കാലില്‍ വീണ് മാപ്പ് പറയണം, അല്ലാതെ കല്യാണത്തിന് വിളിക്കില്ലെന്ന് അമ്മു പറഞ്ഞു
Ahaana Krishna, Vasantha
Ahaana Krishna, Vasantha
Updated on
2 min read

നടി അഹാന കൃഷ്ണയ്ക്കും അമ്മ സിന്ധു കൃഷ്ണയ്ക്കുമെതിരെ അമ്മൂമ്മ വസന്ത. അഹാനയെ താന്‍ തെറിവിളിച്ചത് തന്നെ തെറി വിളിച്ചപ്പോഴാണ്. താന്‍ മരിച്ചിരുന്നുവെങ്കില്‍ ഡാഡിയെ വീട്ടില്‍ കൊണ്ടു പോയി നിര്‍ത്തിയേനെ എന്ന് സിന്ധു പറഞ്ഞിട്ടുണ്ടെന്നും വസന്ത ആരോപിക്കുന്നു. കൊച്ചുമകള്‍ തന്‍വിയുടെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു വസന്തയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:

കാനഡയില്‍ നിന്നും കൊച്ചിനെ ഞാന്‍ വിളിച്ചു വരുത്തിയത് സത്യത്തില്‍ എന്നെ നോക്കാന്‍ ആരുമില്ലാത്തതിനാലാണ്. ഞാന്‍ വിളിച്ചതുകൊണ്ടാണ് വന്നത്. എന്റെ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ സിന്ധു നോക്കിയിരുന്നു. പക്ഷെ എന്റെ കാര്യങ്ങള് നോക്കിയിരുന്നില്ല. മൂന്ന് വര്‍ഷം മുമ്പ് വരെ എന്നെ ശരിക്കും നോക്കിയിരുന്നു. അതിന് ശേഷം എന്നെ നോക്കിയിട്ടില്ല. കാരണം എന്താണെന്ന് അറിയില്ല. എന്റെ സ്വഭാവത്തിന് എന്നെ എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ തിരിച്ചു പറയും. അത് അറിയാതെ പറഞ്ഞു പോകുന്നതാണ്.

Ahaana Krishna, Vasantha
'അമ്മൂമ്മ ഭയങ്കര പ്രശ്നക്കാരിയാണ്, അമ്മയെ പറയുന്നത് കണ്ടിരിക്കാൻ പറ്റില്ല'; കുടുംബത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് അഹാന

അമ്മു എന്നെ എടീ, അവളെ, ഇവളെ എന്നൊക്കെയാണ് വിളിച്ചത്. ദിയയും ഇഷാനിയും ഹന്‍സികയും എന്നെ ഒന്നും പറഞ്ഞിട്ടില്ല. അമ്മു മാത്രമേ എന്നെ ഇങ്ങനെ പറഞ്ഞിട്ടുള്ളൂ. അമ്മു എനിക്ക് വാട്‌സ് ആപ്പില്‍ അയച്ചു തന്നത് വായിക്കാം. ഇനി എനിക്ക് അമ്മൂമ്മ, അപ്പച്ചി, വസന്ത എന്റെ ജീവിതത്തിലില്ല. ഇനി നിനക്ക് മെസേജ് അയക്കാന്‍ എനിക്ക് സാധിക്കില്ല. ഞാന്‍ നിന്നെ ബ്ലോക്ക് ചെയ്യുന്നു.

നിനക്ക് എന്നും രാവിലെ കേള്‍ക്കാന്‍ മനോഹരമായൊരു പാട്ട്. ഇത് കേട്ടാല്‍ നാട്ടുകാര്‍ നിന്നെ ചൂല് വച്ച് അടിക്കും. അത് ഓര്‍ത്തു വച്ചോ വൃത്തികെട്ട സ്ത്രീയേ. നീ ഓര്‍ത്തു വച്ചോ. നിന്റെ എല്ലാ ബന്ധുക്കള്‍ക്കും ഓരോ കോപ്പി അയച്ചിട്ടുണ്ട്. ഇതാണ് ലാസ്റ്റ് അയച്ചത്. മെസേജ് അയച്ച ശേഷം ഡിലീറ്റ് ചെയ്യും. എനിക്ക് അതൊന്നും അറിയില്ല.എന്നെ എന്തെങ്കിലും പറഞ്ഞാലേ ഞാന്‍ തിരിച്ചു പറയുന്നു. ചുമ്മാ ഇരുന്ന എന്നെ അമ്മുവാണ് തെറി വിളിച്ചത്. അങ്ങനെയാണ് ഞാന്‍ തിരിച്ചും തെറി വിളിച്ചത്. അല്ലെങ്കില്‍ ഞാന്‍ പറയില്ല.

അപ്പൂപ്പന്റെ മൂക്കില്‍ നിന്നും രക്തം വന്നുവെന്നൊക്കെ ചുമ്മാ പറയുന്നതാണ്. മൂക്കെങ്ങാനും മുറിഞ്ഞ് രക്തം വന്നാലായി. അല്ലാതെ രക്തമൊന്നും വന്നിട്ടില്ല. ഇവിടെ ഏത് ഹോം നഴ്‌സ് വന്നാലും ഇവര്‍ ആ ഏജന്‍സിയിലേക്ക് വിളിച്ച് പറയുക, ഇവിടെ മാനസിക പ്രശ്‌നമുള്ളൊരു സ്ത്രീയുണ്ട്. അവര്‍ പറയുന്നത് കേള്‍ക്കരുത്. അവള്‍ നിങ്ങളെ എന്തെങ്കിലും പറഞ്ഞാല്‍ തിരിച്ചു നല്ലോണം പറയണം. നിനക്ക് ശമ്പളം തരുന്നത് ഞാനാണ്. ആ സ്ത്രീയല്ല. അവര്‍ പറയുന്ന ഒരു കാര്യവും കേള്‍ക്കരുത് എന്നാണ്.

ഞാന്‍ ഇവിടെ ആരെ ഫോണ്‍ ചെയ്താലും ഇവര്‍ റെക്കോര്‍ഡ് ചെയ്യും. ഞാന്‍ ആകെ വിളിക്കുന്നത് എന്റെ നാത്തൂന്മാരെയാണ്. അവരെ വിളിച്ച് ഞാന്‍ പരാതി പറയാറുണ്ട്. സിമി തന്‍വിയെ നോക്കാത്തതു കൊണ്ടാണ് എനിക്ക് നോക്കേണ്ടി വന്നത്. പണ്ട് വഴക്കുണ്ടാക്കിയപ്പോള്‍ ഈ അമ്മു പറഞ്ഞിട്ടുണ്ടല്ലോ കല്യാണത്തിന് പോലും ഈ നാറി സിമിയെ വിളിക്കില്ലെന്ന്. ഇപ്പോള്‍ ചിന്നമ്മ നല്ലവളായോ?

ഞാനും എന്റെ ഭര്‍ത്താവും അടികൂടിയാല്‍ നാട്ടുകാര്‍ക്കെന്ത്? ഞങ്ങള്‍ 58 വര്‍ഷം ഒരുമിച്ച് ജീവിച്ചവരാണ്.എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ എന്നെ ഡിവോഴ്‌സ് ചെയ്താല്‍ പോരായിരുന്നില്ലേ? അവസാനം വരെ നോക്കുകയും എനിക്ക് ഒരു വീടും തന്നിട്ടാണ് എന്റെ ഭര്‍ത്താവ് പോയത്. എന്തിനാണ് അപ്പൂപ്പാ വീട് ആ സ്ത്രീയുടെ പേരിലെഴുതിയതെന്നും എന്തിന് പൈസ ഇട്ടു കൊടുത്തുവെന്നും ചോദിച്ചിട്ടുണ്ടല്ലോ ഇവര്‍. ഈ അമ്മു ചോദിച്ചല്ലോ.

അവസാനം അഹാന എന്നെ അടിക്കാന്‍ വന്നു. എന്റെ ദേഹത്ത് തൊട്ടാല്‍ പൊലീസിനെ വിളിക്കുമെന്ന് ഞാന്‍ പറഞ്ഞു. ഇഷാനിയും ഹന്‍സികയും ഓസിയുമൊക്കെ ഡീസന്റ് പിള്ളേരാണ്. വേറെ ആരോടും യാതൊരു ഇതുമില്ല. നിന്നെ എന്റെ കല്യാണത്തിന് വിളിക്കില്ല. നീ എന്റെ കാലില്‍ വീണ് മാപ്പ് പറയണം, അല്ലാതെ കല്യാണത്തിന് വിളിക്കില്ല. എന്റെ കല്യാണത്തിന് നീ വരുകയും ചെയ്യരുതെന്നും അത് പറയാനും കൂടിയാണ് വന്നതെന്ന് പറഞ്ഞു. അയ്യോ മോളേ നീയെന്ന കല്യാണം വിളിക്കണ്ട. എനിക്ക് വരികയും വേണ്ട എന്ന് ഞാന്‍ പറഞ്ഞു.

ഞാന്‍ ഇവിടെ ഇരുന്ന തുണികളൊക്കെ ഹോം നഴ്‌സ് പയ്യന്റെ കയ്യില്‍ തേക്കാനായി കൊടുത്തു വിട്ടു. ഒരു തുണി പോലും തിരിച്ചു കൊടുത്തുവിട്ടില്ല. ആ പയ്യനെ വിളിച്ച് ചോദിച്ചപ്പോള്‍ അവന്‍ അറിയില്ലെന്നാണ് പറഞ്ഞത്. തുണി തേക്കുന്ന അണ്ണാച്ചി സിന്ധുവിന്റെ വീട്ടിലാണ് കൊടുക്കുന്നത്. അതൊക്കെ അവള്‍ തിരിച്ചെടുത്തു. എന്റെ കൊച്ച് വന്ന് ഞാന്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് കൊണ്ടു പോയി വാങ്ങി തന്നു.

എന്റെ ഭര്‍ത്താവിനോട് അവള്‍ പറയും, ഡാഡി ആ വൃത്തികെട്ട സ്ത്രീ ചത്തെങ്കില്‍ ഡാഡിയെ ഞാനെന്റെ വീട്ടില്‍ കൊണ്ടു വന്ന് നിര്‍ത്തിയേനെ എന്ന്. ആ സ്ത്രീ ചാകുന്നില്ലല്ലോ എന്ന് പറയും. അദ്ദേഹം വന്ന് എന്നോട് പറയുമായിരുന്നു. ഒരു മോള്‍ പറയുന്ന വാചകമാണോ ഇത്? അവള്‍ എന്റെ മോളല്ല. ഇത്രയും ഭീകരതയുള്ള സ്ത്രീയാണ്. അദ്ദേഹം മിണ്ടാതിരിക്കാന്‍ കാരണം ആശുപത്രിയില്‍ കൊണ്ടു പോകുന്നതൊക്കെ അവളായിരുന്നു എന്നതിനാലാണ്. ഹോം നഴ്‌സിനെ നിര്‍ത്തി തന്നെ പറഞ്ഞിട്ടുണ്ട്, ഇത്രയും വഞ്ചകിയായൊരു സ്ത്രീയുണ്ടാകില്ലെന്ന്.

Ahaana Krishna, Vasantha
പ്രതിഫലം ലഭിച്ചില്ല; 'പരാശക്തി' നിർമാതാക്കൾക്കെതിരെ സുധ കൊങ്കര ഹൈക്കോടതിയിൽ
Ahaana Krishna, Vasantha
'നുണയന്‍, നാര്‍സിസ്റ്റ്, അവന്‍ എന്നെ ചതിച്ചു'; മുന്‍ കാമുകനെക്കുറിച്ച് രഞ്ജിനി ഹരിദാസ്
Ahaana Krishna, Vasantha
ടിനി ടോമിനെതിരെ കേസെടുക്കണം; അൻസിബയുടെ പരാതിയിൽ കോടതി നിര്‍ദേശം
Summary

Grand Mother Vasantha makes shocking allegations against Ahaana Krishna and mother Sindhu Krishna.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Renu Sudhi
Actress usha against actress lakshmipriya
Jagadeesh, Mohanlal
Tiny Tom
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com