'നിങ്ങള്‍ ഇത്ര അധഃപതിച്ചോ?; ഇല്ലാക്കഥയുണ്ടാക്കി ആളുകളുടെ ജീവിതം തകര്‍ക്കുന്നത് എന്തിനാണ്'; ജിവി പ്രകാശ്

'സെലിബ്രിറ്റികളാണ് എന്ന കാരണം കൊണ്ട് ഒരാളുടെ വ്യക്തിജീവിതത്തിലേക്ക് കടന്നു കയറുന്നതും തരംതാഴ്ന്ന വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതും അംഗീകരിക്കാനാവില്ല'
gv prakash
സൈന്ധവി, ജിവി പ്രകാശ്ഫെയ്സ്ബുക്ക്
Updated on
1 min read

സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശും ഗായിക സൈന്ധവിയും കഴിഞ്ഞ ദിവസമാണ് വിവാഹബന്ധം വേര്‍പെടുത്തുന്ന വിവരം ആരാധകരെ അറിയിച്ചത്.11 വര്‍ഷത്തെ ദാമ്പത്യബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. പിന്നാലെ ഇവരുടെ വേര്‍പിരിയലിനെക്കുറിച്ച് പലരീതിയിലുള്ള അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇപ്പോള്‍ അതിന് മറുപടിയുമായി ജിവി പ്രകാശ് രംഗത്തെത്തിയിരിക്കുകയാണ്.

gv prakash
'ജയ വരുവോ നിങ്ങളുടെ കല്യാണത്തിന് ?'; അനശ്വരയുടെ പോസ്റ്റിന് കമന്റുമായി ആരാധകർ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം. സെലിബ്രിറ്റികളാണ് എന്ന കാരണം കൊണ്ട് ഒരാളുടെ വ്യക്തിജീവിതത്തിലേക്ക് കടന്നു കയറുന്നതും തരംതാഴ്ന്ന വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതും അംഗീകരിക്കാനാവില്ല എന്നാണ് താരം പറഞ്ഞത്.

കൃത്യമായ വിവരം അറിയാതെ രണ്ട് വ്യക്തികളുടെ പ്രണയത്തേക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഖേദകരമാണ്. സെലിബ്രിറ്റികളാണ് എന്നതുകൊണ്ട് ഞങ്ങളുടെ വ്യക്തിജീവിതത്തിലേക്കു കടന്നു കയറുന്നതും തരം താഴ്ന്ന വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതും അംഗീകരിക്കാനാവില്ല. തമിഴര്‍ ഇത്രയധികം അധഃപതിച്ചോ? നിങ്ങളുണ്ടാക്കുന്ന കഥകള്‍ മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുമെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാതെയായോ. പരസ്പര സമ്മതത്തോടെയുള്ള ഞങ്ങളുടെ വേര്‍പിരിയലിനെക്കുറിച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമറിയാം. ഇത്തരം പൊതു ചര്‍ച്ചകളും വിമര്‍ശനങ്ങളും എന്റെ ജീവിതത്തോടുള്ള താല്‍പര്യം കൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കുന്നുണ്ടെങ്കിലും, അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തിയെ ബാധിക്കുമെന്ന് എനിക്കറിയാവുന്നതിനാലാണ് ഞാന്‍ ഈ പ്രസ്താവന നടത്തുന്നത്.- ജിവി പ്രകാശ് കുറിച്ചു.

കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ വിവാഹമോചന വാര്‍ത്ത അറിയിച്ചത്. പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് ഇരുവരുടേയും മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി വേര്‍പിരിയുന്നു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. 2013 ലാണ് ഗായിക സൈന്ധവിയെ ജി വി ജീവിതസഖിയാക്കിയത്. ഇരുവരും സ്‌കൂള്‍ കാലത്തെ സഹപാഠികള്‍ കൂടിയാണ്. അന്‍വി എന്ന മകളും ഇവര്‍ക്കുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com