'വേണമെങ്കില്‍ കണ്ടാല്‍ മതി, ആരും നിര്‍ബന്ധിക്കില്ല'; അഹാനയുമായി താരതമ്യം ചെയ്യുന്നവരോട് ഹന്‍സിക

കഴിഞ്ഞ ദിവസം അഹാന തന്റെ ഹോം ടൂര്‍ വീഡിയോ പങ്കുവച്ചത് വൈറലായിരുന്നു.
Hansika and Ahaana Krishna
Hansika and Ahaana Krishnaഇന്‍സ്റ്റഗ്രാം
Updated on
1 min read

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. മക്കളായ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയുമെല്ലാം ഇന്ന് സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. ഈയ്യടുത്താണ് ദിയയ്ക്കും ഭര്‍ത്താവ് അശ്വിന്‍ ഗണേഷിനും ആണ്‍ കുഞ്ഞ് പിറഞ്ഞത്. ദിയയുടെ പ്രസവം ചിത്രീകരിച്ച വ്‌ളോഗ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഗര്‍ഭകാലത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമൊക്കെയുള്ള പല തരം ചര്‍ച്ചകള്‍ക്കും ഈ വീഡിയോ വഴിയൊരുക്കുകയും ചെയ്തു.

Hansika and Ahaana Krishna
'പൊട്ടിക്കരയുന്ന ഉണ്ണിയുടെ മുഖം ഇന്നും ഓര്‍ക്കുന്നു; അച്ഛനും അമ്മയ്ക്കും ഓരോ കാര്‍ വാങ്ങിയതില്‍ അത്ഭുതമില്ല'; സംവിധായകന്റെ കുറിപ്പ്

ഇതിനിടെ ഇപ്പോഴിതാ ദിയയുടെ സഹോദരിമാരായ അഹാനയും ഇഷാനിയും ഹന്‍സികയും പങ്കുവച്ച പുതിയ വീഡിയോകളും ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ ദിവസം അഹാന തന്റെ ഹോം ടൂര്‍ വീഡിയോ പങ്കുവച്ചത് വൈറലായിരുന്നു. പിന്നാലെ തന്നെ ഇഷാനിയും ഹന്‍സികയും ഹോം ടൂര്‍ വീഡിയോയുമായി എത്തി. ഒരേ കണ്ടന്റ് തന്നെ മൂന്ന് പേരും പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയയില്‍ താരതമ്യം ചെയ്യലും തുടങ്ങി.

Hansika and Ahaana Krishna
ഗുരു ദത്ത് @100: ആത്മാവിനെ തിരശ്ശീലയില്‍ കോറിയിട്ടവന്‍; കണ്ടിരിക്കണം ഈ സിനിമകള്‍

അഹാനയുടെ അവതരണവും വീഡിയോയുമെല്ലാം കയ്യടി നേടുന്നുണ്ട്. പിന്നാലെയാണ് അനിയത്തിമാരുടേയും വീഡിയോകളെത്തുന്നത്. ഇതിനെ ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. എന്തിനാണ് ഒരേ വീഡിയോ തന്നെ ചെയ്യുന്നതെന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് കമന്റിലൂടെ ഹന്‍സിക മറുപടി നല്‍കിയിട്ടുണ്ട്.

നിങ്ങളില്‍ കുറച്ച് പേര്‍ക്കെങ്കിലും താരതമ്യം ചെയ്യാതിരിക്കാന്‍ സാധിക്കുമോ? എന്നായിരുന്നു ഹന്‍സികയുടെ പ്രതികരണം. പിന്നാലെ നിരവധി പേര്‍ അനുകൂലിച്ചും പിന്തുണച്ചുമെത്തി. അതില്‍ ഒരാളുടെ കമന്റ് 'ഒരേ വീടിന്റെ ഒരേ വീഡിയോ ഒരേ ദിവസം തന്നെ അപ്പ്‌ലോഡ് ചെയ്യുന്നത് എന്തിനാണ്?' എന്നായിരുന്നു. ഇയാള്‍ക്ക് ഹന്‍സിക നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

''ഞങ്ങള്‍ ആറ് അംഗങ്ങളുള്ള, ഒരു വീടുള്ള കുടുംബമാണ്. ആറ് വ്യത്യസ്തമായ യൂട്യൂബ് ചാനലുകളുമുണ്ട്. നിങ്ങളെ നിര്‍ബന്ധിപ്പിച്ചല്ല കാണിപ്പിക്കുന്നത്. വേണമെങ്കില്‍ കണ്ടാല്‍ മതി. ഇല്ലെങ്കില്‍ അവഗണിക്കാം'' എന്നായിരുന്നു ഹന്‍സികയുടെ മറുപടി. താരത്തിന്റെ പ്രതികരണത്തിന് ആരാധകര്‍ കയ്യടിക്കുമ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. കണ്ടന്റിലെ വ്യത്യസ്തതയില്ലായ്മ ചൂണ്ടിക്കാണിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

Summary

Hansika Krishna gives reply to a comment which compared her with elder sister Ahaana Krishna

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com