ആദ്യമായി പീരിയഡ്‌സുണ്ടാകുന്നത് സിനിമ സെറ്റില്‍, മറ്റ് പെണ്‍കുട്ടികളെ പോലെ വേദനയില്ലായിരുന്നു: ഹന്‍സിക

മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് ഹന്‍സിക
Hansika Motwani
Hansika Motwani
Updated on
1 min read

ബാലതാരമായി കരിയര്‍ ആരംഭിച്ച് പിന്നീട് തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയ നടിയാണ് ഹന്‍സിക മോട്ട്‌വാനി. സിനിമ പോലെ തന്നെ ഹന്‍സികയുടെ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് ഹന്‍സിക.

Hansika Motwani
'സൂര്യ ഫാൻസ് മാത്രമാണ് ഞങ്ങളെ തെറി വിളിച്ചത്, അത് ഞങ്ങളുടെ തെറ്റാണ്'; 'കറുപ്പി'ലെ ആ പാട്ടിനെക്കുറിച്ച് ആർ ജെ ബാലാജി

ആര്‍ത്തവത്തെക്കുറിച്ചുള്ള ഹന്‍സികയുടെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തനിക്ക് ആദ്യമായി ആര്‍ത്തവമുണ്ടായതിനെക്കുറിച്ചാണ് ഹന്‍സിക പറയുന്നത്. സിനിമാ സെറ്റില്‍ വച്ചായിരുന്നു താരത്തിന് ആദ്യമായി പീരിയഡ്‌സ് ഉണ്ടാകുന്നത്.

Hansika Motwani
'തുടർച്ചയായിരിക്കില്ല, പുതിയ കഥ'; 'പണി 2' വിനെക്കുറിച്ച് ജോജു ജോർജ്

'എന്റെ ആദ്യത്തെ പീരിയഡ്‌സ് സെറ്റില്‍ വെച്ചായിരുന്നു. ആ നിമിഷം എനിക്കോര്‍മയുണ്ട്. സ്‌കൂളില്‍ നിന്ന് സെക്‌സ് എഡ്യുക്കേഷന്‍ ലഭിച്ചിട്ടുണ്ട്. അമ്മ ഇതേക്കുറിച്ച് എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയുണ്ടാകും. പീരിയഡ്‌സ് സംഭവിക്കുമ്പോള്‍ നീ എന്നോട് വന്ന് പറയണമെന്ന് പറഞ്ഞു. ഭാഗ്യത്തിന് ആ ദിവസം അമ്മ എനിക്കൊപ്പമുണ്ടായിരുന്നു. പാക്കപ്പിന്റെ സമയമായിരുന്നു. അതുണ്ടായപ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു. ജുഹുവിലാണ് ആ സമയത്ത് ഞങ്ങള്‍ താമസിച്ചിരുന്നത്. അമ്മ എന്നെ കംഫര്‍ട്ട് ചെയ്തു. എനിക്ക് മറ്റ് പെണ്‍കുട്ടികളെ പോലെയായിരുന്നില്ല. വേദന കൊണ്ട് പുളയുകയായിരുന്നില്ല. കുറേക്കാലം എനിക്ക് വേദനയില്ലായിരുന്നു,' താരം പറയുന്നു.

ഈയ്യടുത്താണ് ഹന്‍സിക വിവാഹ മോചിതയായത്. ബിസിനസ് പങ്കാളിയും സുഹൃത്തുമായ സൊഹേല്‍ ഖതൂരിയായിരുന്നു ഹന്‍സികയുടെ ഭര്‍ത്താവ്. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും ഒരുമിച്ചായിരുന്നില്ല താമസിച്ചിരുന്നത്. വിവാഹ മോചനത്തെക്കുറിച്ചും ഹന്‍സിക സംസാരിക്കുന്നുണ്ട്.

'തെറ്റായ ട്രെയിനില്‍ കയറി കഷ്ടപ്പെടുന്നതിനെക്കാള്‍ നല്ലത്, അത് തിരിച്ചറിയുമ്പോള്‍ അതില്‍ നിന്നും ഇറങ്ങുന്നത് തന്നെയാണ്. എനിക്കതില്‍ കുറ്റബോധമില്ല. എന്റെ കുടുംബത്തിന്റെ പിന്തുണയുണ്ട്. ഇന്ന് ഞാന്‍ എവിടെയാണോ ഉള്ളത് അതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു. എന്താണ് ഞങ്ങള്‍ രണ്ടുപേര്‍ക്കിടയില്‍ സംഭവിച്ചത് എന്ന് ആര്‍ക്കുമറിയില്ല, മറ്റൊരു വ്യക്തിയ്ക്ക് കമന്റ് പറയാനുള്ള ഒന്നും അതില്‍ ഇല്ല, അത് ഞങ്ങളുടെ സ്വകാര്യതയാണ്'' എന്നാണ് ഹന്‍സിക പറഞ്ഞത്.

Summary

Hansika Motwani opens up about her first period. Also talks about her divorce.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com