'തുടർച്ചയായിരിക്കില്ല, പുതിയ കഥ'; 'പണി 2' വിനെക്കുറിച്ച് ജോജു ജോർജ്

പണി 2 സ്ക്രിപ്റ്റ് ഇതിനകം പൂർത്തിയായിട്ടുണ്ട്.
Joju George
Joju Georgeഇൻസ്റ്റ​ഗ്രാം
Updated on
1 min read

ജോജു ജോർജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് പണി. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയവും നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. പണിയുടെ അണിയറപ്രവർത്തകരാണ് ഈ വിവരം പുറത്തുവിട്ടത്.

പണിയുടെ ആദ്യ ഭാഗം ആരാധകർ ഏറ്റെടുത്ത ചിത്രമായിരുന്നു. അതേ പിന്തുണതന്നെ രണ്ടാം ഭാഗത്തിനും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. "പണി 2 സ്ക്രിപ്റ്റ് ഇതിനകം പൂർത്തിയായിട്ടുണ്ട്. ഷൂട്ടിങ്ങിന് തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നു. പുതിയ ചിത്രത്തിൽ പുതിയ കഥ, പുതിയ ലൊക്കേഷൻ, പുതിയ ആർട്ടിസ്റ്റുകൾ, കഥാപാത്രങ്ങൾ...

എല്ലാം പുതിയതായിരിക്കും, പണിയുടെ തുടർച്ച ആയിരിക്കില്ല പണി 2. ഇന്ത്യയിലെ മുൻനിര സാങ്കേതിക വിദഗ്ധർ ആയിരിക്കും ഈ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്". -ജോജു ജോർജ് പറഞ്ഞു. ചിത്രത്തിൽ നൂറോളം പുതുമുഖ താരങ്ങളും എത്തുമെന്നാണ് വിവരം.

Joju George
ദൃശ്യത്തിന്റെ കഥ ആദ്യം പറഞ്ഞത് മമ്മൂട്ടിയോട്, രണ്ട് വര്‍ഷം വേണമെന്ന് അദ്ദേഹം പറഞ്ഞു: ജീത്തു ജോസഫ്

പണിയിലും പുതുമുഖ താരങ്ങൾക്ക് അവസരം നൽകി കയ്യടി നേടിയ സംവിധായകനാണ് ജോജു. അതുകൊണ്ടുതന്നെ ജോജുവിന്റെ രണ്ടാമത്തെ സിനിമയിലും മിന്നുന്ന പ്രകടനങ്ങളോടെ പുതിയ താരങ്ങളെ കാണാൻ കഴിയും എന്ന് ആരാധകർക്ക് ഉറപ്പിക്കാം.

Joju George
'സിനിമ ഒരു യാത്ര പോലെയാണ്; ഞാനിപ്പോഴും ചാൻസ് ചോദിക്കാറുണ്ട്'

ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസിൽ ആയിരിക്കും ചിത്രം ഒരുക്കുന്നത്. ജോജു തന്നെയാണ് തിരക്കഥയും സംവിധാനവും. ഇതൊരു ഫ്രാഞ്ചൈസിയായി ഒരുക്കാനാണ് ജോജുവിന്റെ തീരുമാനം. അതിൽ മൂന്നാമത്തേതായ 'പണി 3' ഏറ്റവും തീവ്രമായ ചിത്രം ആയിരിക്കും. അതിലും പ്രധാന വേഷങ്ങൾ പുതുമുഖങ്ങൾക്കായിരിക്കും എന്നാണ് റിപ്പോർട്ട്.

Summary

Cinema News: Joju George talks about Pani 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com