'സിനിമ ഒരു യാത്ര പോലെയാണ്; ഞാനിപ്പോഴും ചാൻസ് ചോദിക്കാറുണ്ട്'

ആദ്യം വിചാരിച്ചു എന്നെ കളിയാക്കുകയാണെന്ന്.
Sudhi Kopa
Sudhi Kopaഇൻസ്റ്റ​ഗ്രാം
Updated on
1 min read

സിനിമയിൽ ഇപ്പോഴും താൻ ചാൻസ് ചോദിക്കാറുണ്ടെന്ന് നടൻ സുധി കോപ്പ. അവരെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാണ് താൻ ചാൻസ് ചോദിക്കാറുള്ളതെന്നും അദ്ദേഹം ദേശാഭിമിനിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "പലപ്പോഴും തന്നെ പുറത്തുവച്ച് കണ്ടാൽ പലരും തിരിച്ചറിയാറില്ല. നാട്ടിൽ തന്നെ അനുഭവങ്ങളുണ്ട്.

രാവിലെ നടക്കാൻ പോകുമ്പോൾ എന്നും കാണുന്ന ഒരു നാട്ടുകാരനുണ്ടായിരുന്നു. എന്നും ചിരിക്കും കുശലം പറയും. ഒരു ദിവസം അയാൾ ചോദിച്ചു. ചേട്ടനെപ്പോലെ ഒരാൾ സിനിമയിലുണ്ട്. ആദ്യം വിചാരിച്ചു എന്നെ കളിയാക്കുകയാണെന്ന്. പിന്നീടാണ് സത്യം മനസിലായത്.

സിനിമയിൽ എപ്പോഴും എല്ലാം പുതിയതാണ്. പുതിയ സ്ഥലം, പുതിയ കഥാപാത്രം, പുതിയ ഡയലോ​ഗുകൾ. മറ്റുള്ള ജോലികളിൽ 80 ശതമാനവും ഒരു കാര്യം തന്നെയായിരിക്കും. എല്ലാ സിനിമയും തനിക്ക് പുതിയത് പോലെയാണ്. ആദ്യമായി സിനിമ ചെയ്യാൻ പോകുന്ന അതേ ടെൻ‌ഷൻ. സിനിമ ഒരു യാത്ര പോലെയാണ്.

Sudhi Kopa
'കുടുംബത്തിൽ നിന്ന് പൈസയിറക്കിയ രാഷ്ട്രീയക്കാരനായിരുന്നു അച്ചാച്ചൻ, സിനിമയിൽ സക്സസ് ഉണ്ടെങ്കിൽ കൂടെ ആളുണ്ട്'; വിഡിയോ

എല്ലാ ദിവസവും അന്വേഷണത്തിലാണ്. ഇപ്പോഴും താൻ ചാൻസ് ചോദിക്കാറുണ്ട്. വലിയ കമ്പനികൾ വരെ പരസ്യം ചെയ്യാറുണ്ട്. ഉദാഹരണത്തിന് ഐ ഫോൺ. ആൾക്കാർ വാങ്ങാൻ ക്യൂ നിൽക്കുകയാണെങ്കിലും ഐ ഫോൺ പരസ്യം നൽകാറുണ്ട്. അപ്പോൾ നമ്മൾ ചാൻസ് ചോദിക്കുന്നതിൽ കുഴപ്പമുണ്ടോ.

Sudhi Kopa
'അന്ന് ദൃശ്യം ഇറങ്ങിയിട്ടില്ലല്ലോ ?' 'ദൃശ്യം മോഡൽ കൊലപാതകം' എന്ന് കേൾക്കുമ്പോൾ ഒന്നും തോന്നാറില്ല'; ജീത്തു ജോസഫ്- വിഡിയോ

ചോദിക്കാൻ പറ്റുന്നവരോട് അവരെ ബുദ്ധിമുട്ടിക്കാതെയാണ് ചാൻസ് ചോദിക്കാറുള്ളത്". - സുധി കോപ്പ പറഞ്ഞു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 3 ആണ് സുധി കോപ്പയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ആട് ഫ്രാഞ്ചൈസിയിൽ കഞ്ചാവ് സോമൻ എന്ന കഥാപാത്രമായാണ് സുധി കോപ്പ എത്തിയത്. പൃഥ്വിരാജ് നായകനായെത്തുന്ന ഐ നോബഡി ആണ് നടന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.

Summary

Cinema News: Sudhi Kopa talks about his film career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com