

ആരാധകര്‍ കാത്തിരിക്കുകയാണ് ദൃശ്യം 3യ്ക്കായി. ഇത്തവണ എന്താകും ജോര്‍ജുകുട്ടിയ്ക്ക് മുമ്പിലുള്ള വെല്ലുവിളിയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ദൃശ്യം ത്രീ റിലീസിനൊരുങ്ങുന്നുണ്ട്. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും സക്‌സസ്ഫുള്‍ പരമ്പരയാണ് ദൃശ്യം.
ദൃശ്യത്തിലേക്ക് താന്‍ ആദ്യം പരിഗണിച്ചിരുന്നതും കഥ പറഞ്ഞതും മമ്മൂട്ടിയോടാണെന്നാണ് ജീത്തു പറയുന്നത്. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''അന്ന് അദ്ദേഹത്തിന്റെ പക്കല്‍ ഡേറ്റുണ്ടായിരുന്നില്ല. രണ്ട് വര്‍ഷം കഴിഞ്ഞേ സാധ്യമാവുകയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്.'' എന്നാണ് ജീത്തു പറയുന്നത്. ദൃശ്യം 4 വരുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കുന്നുണ്ട്. ''ദൃശ്യം 3 തീര്‍ക്കട്ടെ ആദ്യം. എവിടെപ്പോയാലും എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്. ആളുകള്‍ക്ക് ആകാംക്ഷയുണ്ട്. പക്ഷെ ഞങ്ങള്‍ ആദ്യം മൂന്നാം ഭാഗം തീര്‍ക്കട്ടെ.'' എന്നാണ് അദ്ദേഹം പറയുന്നത്.
സമൂഹത്തില്‍ ദൃശ്യം മോഡല്‍ കൊലപാതകങ്ങള്‍ നടക്കുന്നതിനെക്കുറിച്ചും ജീത്തു സംസാരിക്കുന്നുണ്ട്. 'ദൃശ്യം മോഡല്‍ കൊലപാതകം എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നാറില്ല. വലിയ കാര്യമുള്ള കാര്യമല്ല അത്. ഒരു കൊലപാതകം ചെയ്തിട്ട് എത്ര പേര്‍ അത് ചെന്ന് പൊലീസ് സ്റ്റേഷനില്‍ പറയും. എല്ലാവരും മറച്ചു വയ്ക്കാനെ നോക്കുകയുള്ളൂ. സാഹചര്യങ്ങള്‍ കൊണ്ട്, അല്ലെങ്കില്‍ പെട്ടെന്നുള്ള ദേഷ്യത്തില്‍, അല്ലെങ്കില്‍ പ്ലാന്‍ ചെയ്ത് കൊല്ലുന്നതായിരിക്കാം'' ജീത്തു പറയുന്നു.
അബദ്ധത്തില്‍ പറ്റിയതാണെങ്കില്‍ എല്ലാവരും അത് മറച്ചു വയ്ക്കാനെ നോക്കുകയുള്ളൂ ആദ്യം. വളരെ കുറച്ചു ആളുകള്‍ മാത്രമായിരിക്കും അത് സ്വയം വന്ന് പറയുന്നത്. അത് മനുഷ്യന്റെ ഒരു സൈക്കോളജി കൂടിയാണ്. അവര്‍ അങ്ങനയേ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. അതേസമയം, സിനിമയില്‍ കാണിക്കുന്നതൊന്നും റിയല്‍ ലൈഫില്‍ ചെയ്യാന്‍ പാടില്ലെന്ന കാര്യം അവരും മനസിലാക്കേണ്ടതല്ലേ എന്നും അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates