

കമൽ ഹാസന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. എക്സിലൂടെയാണ് മോഹൻലാൽ പിറന്നാൾ ആശംസകൾ അറിയിച്ചത്. 'പ്രിയപ്പെട്ട കമൽ ഹാസൻ സാറിന് ജന്മദിനാശംസകൾ. നിങ്ങളുടെ കലാപരതയും സർഗത്മകതയും അർപ്പണബോധവും ലോകവുമായി പങ്കിടുന്നത് തുടരുക. ഈ വർഷം കൂടുതൽ വിജയവും സന്തോഷവും ഉണ്ടാകട്ടെ'- എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.
ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് കമൽ ഹാസന് സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആശംസകൾ അറിയിക്കുന്നത്. 70-ാം പിറന്നാളാണ് കമൽ ഹാസന്റേത്. പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പുതിയ സിനിമ പ്രഖ്യാപനങ്ങൾ എന്തെങ്കിലും ഉണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.
അടുത്തിടെ എംടിയുടെ ചെറുകഥകളെ അടിസ്ഥാനമാക്കിയൊരുക്കിയ മനോരഥങ്ങൾ എന്ന ആന്തോളജി സീരിസിനായി കമൽ ഹാസനും മോഹൻലാലും ഒന്നിച്ചിരുന്നു. മണിരത്നം ചിത്രം തഗ് ലൈഫ് ആണ് കമൽ ഹാസന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. എംപുരാൻ, എൽ360 ഉൾപ്പെടെ നിരവധി സിനിമകളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates