'ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏട്'

'ഞങ്ങളുടെ കഥാപാത്രങ്ങളെയും ഞങ്ങളിലെ അഭിനേതാക്കളെയും ഞങ്ങള്‍ എന്ന മനുഷ്യരെയും ഒന്നും വേര്‍തിരിക്കാന്‍ പറ്റാതെയുള്ള രണ്ട് ശരീരങ്ങളുടെ പരസ്പര ബഹുമാനത്തിന്റെ സ്‌നേഹമുഹൂര്‍ത്തം'
ഹരീഷ് പേരടി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ഫോട്ടോ
ഹരീഷ് പേരടി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ഫോട്ടോ
Updated on
1 min read

കൊച്ചി:  ലിജോ ജോസ് പെല്ലിശേരിയുടെ 'മലൈക്കോട്ടൈ വാലിബനി'ലെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രീകരണം പൂര്‍ത്തിയാക്കി നടന്‍ ഹരീഷ് പേരടി. ആറ് മാസമായി താന്‍ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണത്തില്‍ ആയിരുന്നുവെന്നും കഴിഞ്ഞ ദിവസം മോഹന്‍ലാലിനൊപ്പമുള്ള ഷൂട്ടിങ് പൂര്‍ത്തിയായെന്നും ഹരീഷ് പേരടി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

'ആറ് മാസമായി അഭിനയകലയുടെ ഈ ഉസ്താദിനൊടൊപ്പം എനിക്ക് പരിചയമില്ലാത്ത ഏതോ ഭൂമികയിലൂടെ, ഏതോ കാലത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു. ഇന്ന് ഈ സിനിമയുടെ ഞങ്ങളൊന്നിച്ചുള്ള അവസാന ഷോട്ട് കഴിഞ്ഞ് ക്യാമറ കണ്‍ ചിമ്മിയപ്പോള്‍. ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്...ഞങ്ങളുടെ കഥാപാത്രങ്ങളെയും ഞങ്ങളിലെ അഭിനേതാക്കളെയും ഞങ്ങള്‍ എന്ന മനുഷ്യരെയും ഒന്നും വേര്‍തിരിക്കാന്‍ പറ്റാതെയുള്ള രണ്ട് ശരീരങ്ങളുടെ പരസ്പര ബഹുമാനത്തിന്റെ സ്‌നേഹമുഹൂര്‍ത്തം ...ലാലേട്ടാ.'-ഹരീഷ് പേരടി കുറിച്ചു.

സിനിമയുടെ ചീത്രീകരണം ഈ മാസം അവസാനിക്കും. ക്രിസ്മസിന് ചിത്രം തീയറ്റുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസസ്, ഡാനിഷ് സേഠ്, സൊണാലി കുല്‍ക്കര്‍ണി, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Arya, Karuppu
Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com