

വിനായകൻ കലാകാരനാണെന്നും പൊലീസ് സ്റ്റേഷനിൽ നടന്നത് കലാ പ്രവർത്തനമായി കണ്ടാൽ മതിയെന്നും പറഞ്ഞ മന്ത്രി സജി ചെറിയാനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ഇത് നാടകമാണെന്ന് അറിയാതെ ഇതിനെ ജനകിയ പ്രശനങ്ങളുമായി താരത്മ്യം ചെയ്ത തനിക്ക് നാടകക്കാരൻ എന്ന് പറയാനുള്ള യോഗ്യത നഷ്ടമായി എന്ന് ഹരീഷ് പേരടി
മന്ത്രിയെ പരിഹസിച്ചു.
വർണ്ണ വിവേചനത്തിന്റെയും ജാതി രാഷ്ട്രിയത്തിന്റെയും മഹത്തായ സന്ദേശം സാധാരണ ജനങ്ങളിലെത്തിക്കുന്ന ഈ നാടകം കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കളിക്കപ്പെടേണ്ടതാണെന്നും
തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ കളിക്കുമ്പോൾ താനും കാണുമെന്നും ഹരീഷ് പേരടി ഫേയ്‌സ്‌ബുക്കിൽ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേയ്‌സ്‌ബുക്ക് കുറിപ്പ്
All the world's a stage”
..അതെ..ലോകം മുഴുവൻ അരങ്ങാണെന്ന് പറഞ്ഞ ഷേക്സ്പ്പിയറുടെ ആ വലിയ നാടക വചനത്തിന്റെ പിൻബലത്തിലായിരുന്നു ഇന്നലെ പോലീസ് സ്റ്റേഷൻ അരങ്ങായി മാറിയത് എന്ന് നമ്മുടെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ സാർ പറയാതെ പറഞ്ഞപ്പോളാണ് എനിക്കും ബോധം വന്നത്...ഇത് നാടകമാണെന്ന് അറിയാതെ ഇതിനെ ജനകിയ പ്രശനങ്ങളുമായി താരത്മ്യം ചെയ്ത എനിക്കൊന്നും നാടകക്കാരൻ എന്ന പറയാനുള്ള യോഗ്യതപോലും നഷ്ടമായി...സജി സാർ നിങ്ങൾ വേറെ ലെവലാണ്..അഭിനന്ദനങ്ങൾ ..."തീ-പ-കു-വിനെ പേടിപ്പിക്കല്ലെ"എന്ന നാടകത്തിലെ പ്രധാന കഥാപാത്രം അഭിനയിച്ച വിനായകൻ ശരിക്കും ഞെട്ടിച്ചു...ആ പോലീസ് ഓഫിസറുടെ വില്ലൻ വേഷം അഭിനയിച്ച നടനും കലക്കി...ഇതിന്റെ രചനയും നിർമ്മാണവും ആരാണെന്ന് അറിയില്ലെങ്കിലും അവർക്കും അഭിനന്ദനങ്ങൾ...വർണ്ണ വിവേചനത്തിന്റെയും ജാതി രാഷ്ട്രിയത്തിന്റെയും മഹത്തായ സന്ദേശം സാധാരണ ജനങ്ങളിലെത്തിക്കുന്ന ഈ നാടകം കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കളിക്കപ്പെടേണ്ടതാണ്...തൊട്ടടുത്ത പോലിസ് സ്റ്റേഷനിൽ കളിക്കുമ്പോൾ ഞാനും കാണും...അഭിവാദ്യങ്ങൾ
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates