'നമ്മടെ പിള്ളേര്‍ പാന്‍ ഇന്ത്യനായി...'; രാം ചരണിന് കൈ കൊടുത്ത് ഹാഷിര്‍; വൈറലായി ചിത്രങ്ങള്‍

വാഴ 2 തെലുങ്കിലേക്കുമെത്തുകയാണ്
Vaazha 2 team meets Ram Charan
Vaazha 2 team meets Ram Charan
Updated on
1 min read

മലയാളം ബോക്‌സ് ഓഫീസില്‍ പുതുചരിത്രമായി മാറിയിരിക്കുകയാണ് വാഴ 2. സോഷ്യല്‍ മീഡിയ താരങ്ങളെ വച്ചൊരുക്കിയ സിനിമ വന്‍ വിജയമായി മാറിയിരിക്കുകയാണ്. ഏപ്രില്‍ രണ്ടിന് തിയേറ്ററിലെത്തിയ ചിത്രം 200 കോടി ക്ലബ്ബിലെത്തുകയും മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ചിത്രമിപ്പോള്‍.

Vaazha 2 team meets Ram Charan
'മുട്ടനാടുകള്‍ തമ്മില്‍ കൂട്ടി ഇടിക്കുമ്പോള്‍ ചോര കുടിക്കുന്ന ചെന്നായ ആവരുത്'; ഉണ്ണി മുകുന്ദനെതിരെ അഭിലാഷ് പിള്ള

മലയാളത്തില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ വാഴ 2 തെലുങ്കിലേക്കുമെത്തുകയാണ്. ഇതിന്റെ ഭാഗമായി വാഴ 2 ടീം കഴിഞ്ഞ ദിവസം ഹൈദരബാദിലെത്തിയിരുന്നു. വലിയ പരിപാടിയിലൂടെയാണ് വാഴ 2വിന്റെ തെലുങ്ക് ട്രെയിലര്‍ ലോഞ്ച് ചെയ്തതും. ഇതിനിടെ തെലുങ്ക് സൂപ്പര്‍ താരം രാം ചരണിനൊപ്പമുള്ള വാഴ 2 ടീമിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

Z

Vaazha 2 team meets Ram Charan
7 കോടിയുടെ നഷ്ടം മുരളി തെളിയിക്കട്ടെ, സുമതി വളവിന് 10 കോടി ബജറ്റ് വരുമെന്ന് പറഞ്ഞിരുന്നു: അഭിലാഷ് പിള്ള
Ram Charan with Vaazha 2 Team
Ram Charan with Vaazha 2 Team

പോയി പോയി ഇതെവിടെ വരെ എത്തിയെന്നാണ് ഹാഷിറിനോടും സംഘത്തോടും സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. രണ്ട് മാസം മുമ്പ് വരെ റീല്‍ കണ്ടിരുന്ന പിള്ളേരുടെ റേഞ്ച് മാറിയ മാറ്റം കണ്ട് വണ്ടറടിച്ചിരിക്കുകയാണ് മലയാളികള്‍. രാം ചരണിനെ കാണാനെത്തിയവരില്‍ ഹാഷിര്‍, അലന്‍, വിനായക്, അജിന്‍, ദേവരാജ്, എയ്ഞ്ചല്‍ മരിയ എന്നിവരും സംവിധായകന്‍ സവിന്‍ സായും നിര്‍മാതാവും തിരക്കഥാകൃത്തുമായ വിപിന്‍ ദാസും മറ്റ് അണിയറ പ്രവര്‍ത്തകരുമുണ്ട്.

പെദ്ദിയുടെ ലൊക്കേഷനിലെത്തിയാണ് രാം ചരണിനെ വാഴ 2 താരങ്ങള്‍ കണ്ടത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അതേസമയം നടന്‍ നാനിയാണ് വാഴ 2വിന്റെ തെലുങ്ക് ട്രെയിലര്‍ ലോഞ്ച് ചെയ്തത്. ഷൈന്‍ സ്‌ക്രീന്‍സ് ആണ് ചിത്രം തെലുങ്കിലെത്തിക്കുന്നത്. ഏപ്രില്‍ 24നാണ് തെലുങ്ക് പതിപ്പിന്റെ റിലീസ്.

Summary

Hashir and Vaazha 2 team meets Ram Charan at Hyderabad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com