ജയിംസ് ബോണ്ട് എന്ന പേര് ഓർമിപ്പിക്കുന്ന ഒരേയൊരു നടൻ; ഷോണ്‍ കോണറിക് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി

ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മമ്മൂട്ടി ഇതിഹാസ താരത്തെ ഓർമിച്ചത്
ജയിംസ് ബോണ്ട് എന്ന പേര് ഓർമിപ്പിക്കുന്ന ഒരേയൊരു നടൻ; ഷോണ്‍ കോണറിക് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി
Updated on: 
1 min read

വെള്ളിത്തരയിൽ ജയിംസ് ബോണ്ടിനെ അനശ്വരമാക്കിയ നടൻ ഷോൺ കോണറിക്ക് ആദരാഞ്ജലി അർപ്പിച്ച് സൂപ്പർതാരം മമ്മൂട്ടി. ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മമ്മൂട്ടി ഇതിഹാസ താരത്തെ ഓർമിച്ചത്.  ജെയിംസ് ബോണ്ട് എന്ന പേര് ഓർമിപ്പിക്കുന്ന ഒരേയൊരു നടനാണ് ഷോൺ കോണറി എന്നാണ് താരം കുറിക്കുന്നത്. 

‘ജെയിംസ് ബോണ്ട് എന്ന പേര് ഓർമിപ്പിക്കുന്ന ഒരേയൊരു നടൻ. അതാണ് ഷോണ്‍ കോണറി. അതിശയകരമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്യാൻ ജെയിംസ് ബോണ്ടിനപ്പുറത്തേക്ക് പോയ താരമാണ് അദ്ദേഹം. എന്നാൽ നമ്മളിൽ ഭൂരിഭാ​ഗം പേർക്കും അന്താരാഷ്ട്ര സ്പൈയുടെ ഒറിജിനലും നിര്‍വചനവുമാണ് ഷോണ്‍ കോണറി. ആർ‌ഐ‌പി മിസ്റ്റർ കോണറി. നിങ്ങളുടെ സിനിമകളിലൂടെ നിങ്ങൾ എന്നേക്കും ജീവിക്കുന്നു.- മമ്മൂട്ടി കുറിച്ചു.

ആദ്യ ജെയിംസ് ബോണ്ട് നായകനെന്ന വിശേഷമുള്ള നടനാണ് ഷോണ്‍ കോണറി. നാല് പതിറ്റാണ്ട് കാലം ഹോളിവുഡില്‍ നിറഞ്ഞു നിന്ന താര വ്യക്തിത്വമാണ് വിട വാങ്ങുന്നത്. 1962–ൽ പുറത്തിറങ്ങിയ ഡോ. നോയിലാണ് ആദ്യം ജെയിംസ് ബോണ്ടായത്. 1983 വരെയുള്ള  ഏഴ് ജെയിംസ് ബോണ്ട് ചിത്രങ്ങളിലാണ് ഷോണ്‍ കോണറി നായകനായത്. 1988ല്‍ മികച്ച സഹ നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com