അയോധ്യ രാമ ക്ഷേത്രത്തില്‍ ഭരതനാട്യം കളിച്ച് ഹേമ മാലിനി: വിഡിയോ

ദര്‍ശനം നടത്തിയതിനു പിന്നാലെ വൈകിട്ടാണ് ഹേമ മാലിനി അമ്പത്തിലുള്ളില്‍ ഭരതനാട്യം കളിച്ചത്
ഹേമ മാലിനി അയോധ്യയില്‍ ഭരതനാട്യം കളിക്കുന്നു
ഹേമ മാലിനി അയോധ്യയില്‍ ഭരതനാട്യം കളിക്കുന്നുഇന്‍സ്റ്റഗ്രാം
Updated on
1 min read

അയോധ്യ: അയോധ്യ രാമക്ഷേത്രത്തില്‍ ഭരതനാട്യം കളിച്ച് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. സോഷ്യല്‍ മീഡിയയിലൂടെ ഹേമ മാലിനി തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്.

ഇന്നലെയാണ് താരം അയോധ്യയില്‍ ദര്‍ശനം നടത്താന്‍ എത്തിയത്. ദര്‍ശനം നടത്തിയതിനു പിന്നാലെ വൈകിട്ടാണ് ഹേമ മാലിനി അമ്പത്തിലുള്ളില്‍ ഭരതനാട്യം കളിച്ചത്. 'രാം ലല്ലയ്ക്കുവേണ്ടി അമ്പലത്തിനുള്ളില്‍ ഞാന്‍ ഭരതനാട്യം കളിച്ചു. അത് വളരെ ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു, ഞാന്‍ ആവേശത്തോടെ നൃത്തം ചെയ്തു, നിരവദി പേര്‍ എന്നെ അഭിനന്ദിച്ചു.'- എന്നാണ് ഭരതനാട്യ ചിത്രങ്ങള്‍ പങ്കുവച്ച് ഹേമ മാലിനി കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അയോധ്യ ക്ഷേത്രം കാരണം നിരവധി പേര്‍ക്ക് ജോലി ലഭിച്ചു എന്ന് എഎന്‍ഐയോട് ഹേമ മാലിനി പ്രതികരിച്ചിരുന്നു. ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്. സിനിമ- കായിക രംഗത്തെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sree Padmanabhaswamy Temple
vd satheesan
P Jayarajan Kodungallur temple visit controversy
Guruvayur temple
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com