'അവന്റെ ഹൃദയം ഇപ്പോഴും മിടിക്കുന്നുണ്ട്', ഷാനവാസ് വെന്റിലേറ്ററിലെന്ന് വിജയ് ബാബു, അതീവ​ഗുരുതരം

നേരത്തെ ഷാനവാസ് മരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു
ഷാനവാസ് നരണിപ്പുഴ
ഷാനവാസ് നരണിപ്പുഴ
Updated on
1 min read

യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴ അതീവ ​ഗുരുതരമായി വെന്റിലേറ്ററിൽ തുടരുകയാണെന്ന് നിർമാതാവും നടനുമായ വിജയ് ബാബു. നേരത്തെ ഷാനവാസ് മരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വെന്റിലേറ്ററി സഹായത്തോടെ ജീവൻ നിലനിർത്തിയിരിക്കുകയാണെന്നും ഹൃദയം ഇപ്പോഴും മിടിക്കുന്നുണ്ടെന്നുമാണ് ഫേയ്സ്ബുക്കിലൂടെ വിജയ് ബാബു അറിയിച്ചത്. 

ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തിലാണ്. അവന്റെ ഹൃദയം ഇപ്പോഴും മിടിക്കുന്നുണ്ട്. അവനുവേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരോടും അപേക്ഷിക്കുകയാണ്. അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ ഇപ്പോഴും.- വിജയ് ബാബു പറഞ്ഞു. ഷാനവാസിന്റെ ആരോ​ഗ്യനില കൃത്യമായി അറിയിക്കാമെന്നും തെറ്റായ വിവരങ്ങൾ പങ്കുവെക്കരുതെന്നും വിജയ് പറഞ്ഞു. 

ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഷാനവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്.  ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സൂഫിയും സുജാതയും നിര്‍മ്മിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com