എനിക്കും ദീപികയ്ക്കും മാനസികാരോ​ഗ്യ പ്രശ്നമായിരുന്നു, ഡോക്ടറെ നിർദേശിച്ചതും ദീപിക: ഹണി സിങ്

അവരും സമാനമായ മാനസികാവസ്ഥ നേരിട്ടിട്ടുണ്ട്. താൻ അതിലും മോശ അവസ്ഥയിലൂടെയായിരുന്നു കടന്ന് പോയിരുന്നതെന്നും ഹണി സിങ് പറഞ്ഞു.
മനസു തുറന്ന് ഹണി സിങ്/ചിത്രം ഫേസ്ബുക്ക്
മനസു തുറന്ന് ഹണി സിങ്/ചിത്രം ഫേസ്ബുക്ക്
Updated on
1 min read

'അഞ്ച് വർഷം ഫോൺ ഉപയോ​ഗിച്ചിട്ടില്ല, മൂന്ന് വർഷം ടിവി കണ്ടിട്ടില്ല'. നേരിടേണ്ടി വന്ന കടുത്ത മാനസികാരോ​ഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് റാപ്പർ യോ യോ ഹണി സിങ്. മാനസികാരോ​ഗ്യ പ്രശ്നങ്ങൾ നേരിട്ടപ്പോൾ നടി ദീപിക പദുക്കോൺ ആണ് തനിക്ക് ഡോക്ടറിനെ നിർദേശിച്ചത്. അവരും സമാനമായ മാനസികാവസ്ഥ നേരിട്ടിട്ടുണ്ട്. താൻ അതിലും മോശ അവസ്ഥയിലൂടെയായിരുന്നു കടന്ന് പോയിരുന്നതെന്നും ഹണി സിങ് പറഞ്ഞു. 

പുതിയ ആൽബമായ 3.0 യുടെ റിലീസുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹണി സിങ് ഇക്കാര്യം  പറഞ്ഞത്. 'എല്ലാവരും എന്നെ പിന്തുണച്ചു. എന്റെ അവസ്ഥ മോശമായപ്പോൾ എനിക്ക് ഏത് ഡോക്ടറിനെ കാണണമെന്ന് അറിയില്ലായിരുന്നു. അന്ന് ദീപികയാണ് എന്റെ കുടുംബത്തോട് ഏത് ഡോക്ടറെ കാണണമെന്ന് നിർദേശിച്ചത്. അക്ഷയ് കുമാറും ഷാറുഖ് ഖാനും തന്നെ വിളിച്ച് വിവരങ്ങൾ തിരക്കുമായിരുന്നു. അന്ന് ഫോണിൽ സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്നും ഹണി സിങ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com