വെറുപ്പ് പങ്കുവെക്കാനായി എന്നെ ഫോളോ ചെയ്യുന്നു, അധിക്ഷേപിച്ച യുവതിക്ക് മറുപടിയുമായി സബ ആസാദ്

റിച്ച ഛദ്ദയുടേയും അലി ഫസലിന്റേയും ഇരുവരും ഒന്നിച്ചാണ് എത്തിയത്. എന്നാൽ അതിനു പിന്നാലെ സബയുടെ വേഷത്തിനെതിരെ രൂക്ഷമായ ട്രോളും നേരിടേണ്ടിവന്നു
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡിലെ പുതിയ താരജോഡികളാണ് ഹൃത്വിക് റോഷനും സബ ആസാദും. കഴിഞ്ഞ ദിവസം നടന്ന റിച്ച ഛദ്ദയുടേയും അലി ഫസലിന്റേയും ഇരുവരും ഒന്നിച്ചാണ് എത്തിയത്. എന്നാൽ അതിനു പിന്നാലെ സബയുടെ വേഷത്തിനെതിരെ രൂക്ഷമായ ട്രോളും നേരിടേണ്ടിവന്നു. ഇപ്പോൾ അത്തരത്തിൽ വന്ന ഒരു മോശം കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. 

റിസപ്ഷന് എത്തിയ ലുക്കിന്റെ ചിത്രങ്ങള്‍ താരം സബ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. താന്‍ മനോഹരമായി വസ്ത്രം ധരിക്കാറുള്ളത് വളരെ കുറച്ചുമാത്രമാണെന്നും ഇത്തവണത്തേത് മൂല്യവത്തായി എന്നുമാണ് താരം കുറിച്ചത്. ഇതിനു താഴെയായിട്ടാണ് മോശം കമന്റ് എത്തിയത്. സബയുടെ ലുക്ക് വളരെ മോശമാണെന്ന തരത്തിലായിരുന്നു കമന്റ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ടും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചായിരുന്നു സബയുടെ മറുപടി. 

ഇത് പ്രത്യക്ഷത്തില്‍ ശ്രുതി ആണ്. അവരുടെ സ്‌നേഹത്തെ അവര്‍ക്ക് ഇഷ്ടമാണ്. പക്ഷേ അവരുടെ വെറുപ്പ് പങ്കുവയ്ക്കാനായി മാത്രം എന്നെ ഫോളോ ചെയ്യുകയാണ്. അവരെപ്പോലെ ഒരുപാടു പേര്‍ ഇവിടെയുണ്ട്. ശ്രുതിയെപ്പോലെ ആകാതെ എന്നെ അണ്‍ഫോളോ ചെയ്യൂ. ശ്രുതി ഇതുവരെ ബ്ലോക്ക് ബട്ടണ്‍ കണ്ടിട്ടില്ല. വൈകാതെ അവര്‍ പരിചയക്കാരാവും.- സബ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. 

അതിനു പിന്നാലെ സബയെ പിന്തുണച്ചുകൊണ്ട് റിച്ച രംഗത്തെത്തി. നീ സുന്ദരിയാണെന്നാണ് റിച്ച കുറിച്ചത്. ഇത് ആദ്യമല്ല സബ ട്രോളുകള്‍ക്ക് ഇരയാവുന്നത്. ഹൃത്വിക്കുമായുള്ള പ്രണയം പുറത്തായതിനു പിന്നാലെയാണ് സബ ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com