'ചില നിര്‍മാതാക്കള്‍ നന്ദി കെട്ട വര്‍ഗങ്ങള്‍, സിനിമ മടുത്തു'; തുറന്നു പറഞ്ഞ് മേജര്‍ രവി

''വല്ലവന്റേയും പൈസ വെച്ചിട്ട് പടം ചെയ്യുന്ന കുറെ പ്രൊഡ്യൂസേഴ്‌സ് ഉണ്ട്. ഇവര് നടക്കുന്നത് കണ്ടു കഴിഞ്ഞാല്‍ ഇവര്‍ എന്തോ ആണെന്നുള്ള ഭാവത്തിലാണ് ''
Major Ravi
Major Ravi SM.com
Updated on
2 min read

കൊച്ചി: സിനിമ മടുത്തുവെന്നും അതിന് കാരണം പലരുടേയും സ്വഭാവമാണെന്നും സംവിധായകന്‍ മേജര്‍ രവി. സിനിമയില്‍ ടൈം വേസ്റ്റ് ചെയ്തിട്ട് കാര്യമില്ലെന്നും ചില പ്രൊഡ്യൂസേഴ്‌സ് നന്ദികെട്ട വര്‍ഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ ചീറ്റ് ചെയ്ത പ്രൊഡ്യൂസേഴ്‌സ് ഉണ്ട്. എന്നാല്‍ താന്‍ ആരേയും ചീറ്റ് ചെയ്തിട്ടില്ല. ആളുകള്‍ ഈഗോയിസ്റ്റിക് ആണെന്നും അദ്ദേഹം പറഞ്ഞു. വല്ലവന്റേയും പൈസ വെച്ചിട്ട് പടം ചെയ്യുന്ന കുറെ പ്രൊഡ്യൂസേഴ്‌സ് ഉണ്ട്. ഇവര് നടക്കുന്നത് കണ്ടു കഴിഞ്ഞാല്‍ ഇവര്‍ എന്തോ ആണെന്നുള്ള ഭാവത്തിലാണ് ഇവരുടെ നടപ്പെന്നും മേജര്‍ രവി സമകാലിക മലയാളത്തിന്റെ മലയാളം ഡയലോഗ്‌സില്‍ പറഞ്ഞു.

''സിനിമ ചെയ്യണോ എന്ന് ചോദിച്ചു കഴിഞ്ഞാല്‍, സിനിമയക്ക് ഒരു അഗ്രസീവ്‌നെസ് ഉണ്ട്. ഒരു ലെവല്‍ കഴിഞ്ഞാല്‍ നമുക്ക് തോന്നാണ് ഈ ടൈം വേസ്റ്റ് ചെയ്തിട്ട് കാര്യമില്ല. നമ്മള്‍ മാത്രമാണ് എഫേര്‍ട്ട് ഇടുന്നത്. സിനിമയില്‍ പര്‍ട്ടിക്കുലര്‍ ഗ്രൂപ്പിസം ഉണ്ട്. ഈ മനുഷ്യന്‍ പട്ടാളത്തില്‍ നിന്ന് വന്നിട്ട് ഇവിടെ വന്ന് വലിയ കൊടിയും കുത്തി നടക്കുന്നുണ്ട് എന്ന് ചിലരുടെ മനസിലുണ്ട്. മതി ഇവന്റെ പട്ടാള സിനിമ ഇനി വേണ്ട എന്ന് ചിന്തിക്കുന്നവരുണ്ട്. നമുക്ക് ചിലപ്പോള്‍ തോന്നുമായിരിക്കും നമ്മള്‍ക്കിങ്ങനെ ഗ്ലാമര്‍ ലോകം കൊണ്ടു നടക്കാന്‍ കഴിയുമായിരിക്കുമെന്ന്. നിങ്ങളില്ലെങ്കിലും സിനിമ പോകും. ചിലര്‍ വിചാരിക്കും ഞാനില്ലെങ്കില്‍ മലയാള സിനിമ നടക്കില്ലാന്ന്. തുടക്കകാലത്ത് സിനിമ എന്നെ ത്രസിപ്പിച്ചിരുന്നു. തുടക്കത്തില്‍ ഒരു അമ്മ ഗര്‍ഭിണിയായിട്ട് പ്രസവിക്കുന്ന വരേയ്ക്കുള്ള ഒരിതുണ്ടല്ലോ അതായിരുന്നു ഉണ്ടായിരുന്നത്. സിനിമ ഉത്ഭവം കൊണ്ട് ഒമ്പതാം മാസത്തില്‍ റിലീസ് ചെയ്യുന്നത് ആ പ്രസവ ദിവസമാണ്. അതുവരേയ്ക്കും ഉള്ള ഒരു ആകാംക്ഷയായിരിക്കും. ഇന്ന് അതൊന്നുമല്ല. സിനിമയോട് മടുപ്പ് തോന്നിയിരിക്കുന്നു. ആളുകളുടെ ബിഹേവിയര്‍ പാറ്റേണ്‍ ആണ് മടുപ്പ് തോന്നിച്ചത്. ആളുകള്‍ ഈഗോയിസ്റ്റിക് ആണ്. വല്ലവന്റേയും പൈസ വെച്ചിട്ട് പടം ചെയ്യുന്ന കുറെ പ്രൊഡ്യൂസേഴ്‌സ് ഉണ്ട്. ഇവര് നടക്കുന്നത് കണ്ടു കഴിഞ്ഞാല്‍ ഇവര്‍ എന്തോ ആണെന്നുള്ള ഭാവത്തിലാണ്. ഒരു പാവപ്പെട്ട ഒരുത്തന്‍ വന്ന് കഴിഞ്ഞാല്‍ അവനെ കൊന്ന് കൊലവിളിച്ച് ഓടുകേം ചെയ്യും. ഇന്നേവരെ എന്റെ ഒരു സിനിമയില്‍ ഒരു മനുഷ്യനും നഷ്ടം വന്നിട്ടില്ല. ഞാന്‍ സിനിമ തുടങ്ങുന്ന സമയത്ത് തന്നെ പ്ലാന്‍ ചെയ്യും. ഫാസ്റ്റില്‍ ഷൂട്ട് പോയിക്കഴിഞ്ഞാല്‍ നമുക്ക് സേവ് ചെയ്യാന്‍ പറ്റും. ഷൂട്ടിങ് ദിവസങ്ങള്‍ കുറയ്ക്കാന്‍ കഴിയും. പക്ഷേ, നമ്മള്‍ എന്ത് ചെയ്താലും കാര്യമില്ല. ചില പ്രൊഡ്യൂസേഴ്‌സ് ഉണ്ട്, നന്ദി കെട്ട വര്‍ഗങ്ങളാണ്.''

''സിനിമയില്‍ ചീറ്റിങ് ഇഷ്ടം പോലെ നടക്കുന്നുണ്ട്. ഞാന്‍ ഇന്നേവരെ ആരേയും ചീറ്റ് ചെയ്തിട്ടില്ല. എന്നെ ചീറ്റ് ചെയ്തിട്ടുള്ള പ്രൊഡ്യൂസര്‍ ഉണ്ട്. ആ പേരെടുത്ത് പറയുന്നില്ല. അതുപോലെ കഥ, അസിസ്റ്റന്റ് ആകാന്‍ വേണ്ടി വന്നിരുന്നിട്ട് നമ്മള്‍ പറയുന്നത് ഡിക്‌ടേറ്റ് ചെയ്തിട്ട് അതിന്റെ ഫോട്ടോ കോപ്പി എടുത്ത് കോടതിയില്‍ പോയി കേസ് കൊടുത്തത് ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കോടതി സിനിമ കണ്ടിട്ടില്ല. പിന്നെ എങ്ങനെയാണ് ഈ സ്‌ക്രിപ്റ്റാണ് ഈ സിനിമ എന്ന് മനസിലാക്കുന്നത്. അവിടെപ്പോലും പാളിച്ച പറ്റി. അതിന്റെ മുകളില്‍ സ്റ്റേ ആയി''.

''നമ്മള്‍ വളര്‍ന്ന് വരുമ്പോള്‍ നമുക്ക് ശത്രുക്കളുണ്ടാകുമെന്നത് ശരിയാണ്. സിനിമയില്‍ ഈസി ഫൈറ്റാണ്. ഇവിടെ വിയര്‍ക്കേണ്ട കാര്യമില്ല. എല്ലാം എസി റൂമിലിരുന്നുള്ള പ്ലാനിങ് ആണ്. ഡയക്ടര്‍, സിനിമ സെറ്റില്‍ വര്‍ക്ക് ചെയ്യുന്നവര്‍ ആണ് അധ്വാനിക്കുന്നത്. എന്റെ സിനിമ തുടങ്ങി, അന്ന് മുതല്‍ ഒരു ആറ് മാസത്തേയ്ക്ക് അല്ലെങ്കില്‍ ഒരു എട്ട് മാസത്തേയ്ക്ക് ഒരു 100, 120 ആളുകളുടെ കുടുംബം എന്റെ ഈ എഫേര്‍ട്ടിലൂടെയാണ് പോകുന്നത്. അതാണ് എന്റെ സാറ്റിസ്ഫാക്ഷന്‍. കീര്‍ത്തിചക്ര, കുരുക്ഷേത്ര, മിഷന്‍ 90 എന്നീ സിനിമകളുടെ ചിത്രീകരണ വേളയില്‍ ഞാന്‍ നന്നായി ഷൗട്ട് ചെയ്യുമായിരുന്നു. പിന്നെ ഞാനും ചിന്തിച്ചു എന്തിനാണ് ഷൗട്ട് ചെയ്യുന്നത്. ഞാന്‍ കൃത്യ സമയത്ത് എത്തുന്നയാളാണ്. നമ്മുടെ ഇഷ്ടത്തിന് അവര്‍ക്ക് ചെയ്ത് തരാന്‍ പറ്റില്ലെങ്കില്‍ എന്തിനാ കാശ് വാങ്ങിച്ചിട്ട് ഇതില്‍ അഭിനയിക്കാന്‍ വന്നിരിക്കുന്നത്. നല്ല നടന്‍മാരുടെ കാര്യമാണ് പറഞ്ഞത്. വലിയ നടന്‍മാരൊന്നും ഒരിക്കലും നമ്മള്‍ പറയുന്നത് ചെയ്യാന്‍ പറ്റില്ല എന്ന് പറയില്ല'', അദ്ദേഹം പറഞ്ഞു.

Major Ravi
99 രൂപയ്ക്ക് സിനിമാ ടിക്കറ്റുകള്‍; വാഗ്ദാനവുമായി മലയാളി സ്റ്റാര്‍ട്ട്അപ്പ് കോമ്പസ് നൗ
Major Ravi
'തെന്നിന്ത്യയിൽ നിന്നാണ് വരുന്നതെന്ന് പറയരുതെന്ന് അവർ പറഞ്ഞു, ഇന്ന് അതേ ആളുകൾ പറയുന്നത്'; ബോളിവുഡിനെക്കുറിച്ച് സന്ദീപ് കിഷൻ
Major Ravi
കുറച്ചു നാളത്തേക്ക് ഒരിടവേള; സോഷ്യല്‍ മീഡിയയോട് ബൈ പറഞ്ഞ് മമിത ബൈജു, എന്ത് പറ്റിയെന്ന് ആരാധകർ
Summary

I am fed up with cinema says- Major Ravi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dileep, AJith Vinayaka
Dhyan Sreenivasan
Major Ravi
Ranjini Haridas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com