

പൊതുചടങ്ങിൽ തന്നെ അപമാനിച്ച രാഷ്ട്രീയ പ്രവർത്തകന് അതേ വേദിയിൽ വച്ച് മറുപടി നൽകി നടി മഞ്ജു പത്രോസ്. പെരുമ്പിലാവില്‍ വെച്ച് നന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയിൽ വച്ചാണ് സംഭവമുണ്ടായത്. പരിപാടിയിൽ പങ്കെടുത്ത ഒരു രാഷ്ട്രീയ നേതാവാണ് സീരിയൽ താരങ്ങളെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചത്. സീരിയില്‍ നടികള്‍ വരുന്നത് എനിക്കിഷ്‍ടമല്ല എന്നാണ് മഞ്ജു പത്രോസ് ഇരിക്കെ നേതാവ് പ്രസംഗിച്ചത്. തുടർന്ന് സംസാരിക്കാൻ എഴുന്നേറ്റ മഞ്ജു നേതാവിന് ശക്തമായ ഭാഷയിൽ മറുപടി നൽകുകയായിരുന്നു.
അഭിനയം ഒരു തൊഴിൽ മേഖലയാണെന്നും അവിടെ മുന്നിലെത്താൻ എളുപ്പമല്ല എന്നുമാണ് താരം പറഞ്ഞത്. സീരിയില്‍ നടികള്‍ വരുന്നത് എനിക്കിഷ്‍ടമല്ല. ഞാൻ അങ്ങനെയുള്ള പരിപാടികള്‍ കാണാറില്ല. സാറിന് ഞങ്ങളെ ഇഷ്‍ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാര്‍ കാണാഞ്ഞിട്ടാണോ എന്ന് അറിയില്ല. എന്തായാലും ഇതൊരു തൊഴില്‍ മേഖലയലാണ്. അത്ര ഈസിയല്ല ഒരു മേഖലയിലും മുമ്പില്‍ എത്താൻ. എനിക്ക് കൃഷി ഇഷ്‍ടമല്ല. അതുകൊണ്ട് ഒരു കര്‍ഷകൻ വേദിയില്‍ ഇരിക്കുന്നത് ഇഷ്‍ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യം സാര്‍ ആലോചിച്ചാല്‍ കൊള്ളാം.- മഞ്ജു പറഞ്ഞു.
മഞ്ജു പത്രോസിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. മഞ്ജു സംസാരിക്കുന്നതിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടാണ് നടൻ കിഷോർ സത്യ താരത്തെ പ്രശംസിച്ചത്. സ്ത്രീ ശക്തീകരണത്തിന്റെ മുഖമുദ്രയായ കുടുംബശ്രീ പരിപാടിയിൽ വച്ചാണ് മഞ്ജുവിന് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നത് കാവ്യനീതിയാണ് എന്നാണ് കിഷോർ കുറിച്ചത്.
കിഷോർ സത്യയുടെ കുറിപ്പ് വായിക്കാം
അഭിമാനമായി മഞ്ജു പത്രോസ്
കഴിഞ്ഞ ദിവസം കുന്നംകുളത്ത് കുടുംബശ്രീ യുടെ ഒരു പരിപാടിയിൽ ക്ഷണിച്ചതനുസരിച്ചു അഭിനേത്രി മഞ്ജു പത്രോസ് പങ്കെടുത്തു.
എന്നാൽ ആ പരിപാടിയിൽ പങ്കെടുത്ത ഒരു രാഷ്ട്രീയ നേതാവ് ടെലിവിഷൻ പരമ്പരകളെയും സീരിയൽ നടിമാരെയും അപമാനിക്കുന്ന തരത്തിൽ വേദിയിൽ വച്ച് സംസാരിക്കുകയുണ്ടായി. വേദനിച്ചെങ്കിലും തെല്ലും കൂസാതെ അദ്ദേഹത്തിന് മഞ്ജു വേദിയിൽ വച്ച് തന്നെ മറുപടി പറഞ്ഞു. സദസിലെ സ്ത്രീ കൂട്ടായ്മ കൈയ്യടികളോടെ അവരുടെ വാക്കുകളെ സ്വീകരിച്ചു.
സ്ത്രീ ശക്തീകരണത്തിന്റെ മുഖമുദ്രയായ കുടുംബശ്രീ പരിപാടിയിൽ വച്ചാണ് മഞ്ജുവിന് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നുവെന്നത് ഒരു കാവ്യാനീതിയാവാം!
ആർക്കും സിനിമയോ നാടകമോ സീരിയലോ കാണുകയോ കാണാതിരിക്കുകയുയോ ചെയ്യാം. അത് ആ വ്യക്തിയുടെ പൂർണ്ണ സ്വാതന്ത്ര്യമാണ്,
എന്നാൽ ക്ഷണിക്കപ്പെട്ട അതിഥിയായി ഒരു പരിപാടിയിൽ പങ്കെടുക്കുന്ന കലാകാരനെയോ കലാകാരിയെയോ തന്റെ വ്യക്തിഗത ഇഷ്ടക്കേടിന്റെ പേരിൽ അപമാനിക്കുന്നത് ശുദ്ധ അസംബന്ധമാണ്, അങ്ങേയറ്റം അപലപനീയവുമാണ്
ആത്മധൈര്യം ചോരാതെ തന്നിലെ സ്ത്രീത്വത്തെയും കലാകാരിയെയും അഭിമാനത്തോടെ ആ വേദിയിൽവച്ച് ഉയർത്തിപ്പിടിച്ച മഞ്ജു പത്രോസിനു അഭിനന്ദനങ്ങൾ.... ആദരവ്..
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates