'റെഡ് കാര്‍പ്പറ്റില്‍ പാപ്പരാസികള്‍ക്ക് മുന്നില്‍ ഞാന്‍ വീണു, എന്നിട്ടും അവര്‍ ഫോട്ടോ എടുത്തില്ല'; കാരണം പറഞ്ഞ് പ്രിയങ്ക ചോപ്ര

എന്റെ 23 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് അത് കാണുന്നത്
പ്രിയങ്ക ചോപ്ര/ചിത്രം: ഇൻസ്റ്റാ​ഗ്രാം
പ്രിയങ്ക ചോപ്ര/ചിത്രം: ഇൻസ്റ്റാ​ഗ്രാം
Updated on
1 min read


ഹോളിവുഡിലെ മിന്നും താരമാണ് പ്രിയങ്ക ചോപ്ര. ലവ് എഗെയ്ന്‍ എന്ന ചിത്രമാണ് താരത്തിന്റേതായി റിലാസിന് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ പ്രിയങ്കയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ പരിപാടിക്കിടെ താന്‍ റെഡ് കാര്‍പ്പറ്റില്‍ വീണെന്ന് തുറന്നു പരഞ്ഞിരിക്കുകയാണ് പ്രിയങ്ക. 

കഴിഞ്ഞ ആഴ്ചയാണ് നിക്കിനൊപ്പം പ്രിയങ്ക ലവ് എഗെയ്‌നിന്റെ പ്രീമിയറില്‍ പങ്കെടുത്തത്. പൗഡര്‍ ബ്ലൂ നിറത്തിലുള്ള മെര്‍മേയ്ഡ് ഗൗണാണ് താരം അണിഞ്ഞിരുന്നത്. ആ വസ്ത്രത്തില്‍ ഉയരം തോന്നിക്കാനായി വലിയ ഹൈ ഹീല്‍ ചെരുപ്പാണ് താന്‍ ധരിച്ചിരുന്നത് എന്നാണ് പ്രിയങ്ക പറയുന്നത്. 'റെഡ് കാര്‍പ്പറ്റില്‍ നിറയെ പത്രപ്രവര്‍ത്തകരായിരുന്നു. എല്ലാവരും ചിത്രങ്ങള്‍ എടുക്കുകയാണ്. കൂടാതെ ആരാധകരും. റെഡ് കാര്‍പ്പറ്റില്‍ വെച്ച് എന്റെ ചെരുപ്പിലേക്ക് ഞാന്‍ മറിഞ്ഞുവീണു. എന്നാല്‍ എല്ലാവരും കാമറ താഴ്ത്തി. 'പ്രശ്‌നമില്ല പ്രി, സമയം എടുത്തോളൂ' എന്ന് അവര്‍ പറഞ്ഞു. എന്റെ 23 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് അത് കാണുന്നത്. ഞാന്‍ ആദ്യം നാണിച്ചുപോയിരുന്നു എന്നാല്‍ നിങ്ങള്‍ എപ്പോഴും നല്ലതാണ്, ഇതൊന്നും പ്രശ്‌നമില്ല എന്നൊക്കെയാണ് അവര്‍ എന്നോട് പറഞ്ഞത്. ഇതുവരെ ഞാന്‍ വീഴുന്നതിന്റെ ഒരു ക്ലിപ്പും ഇല്ല. എത്ര നല്ലതാണ്. എനിക്ക് അഞ്ചു പേരുടെ സഹായം ലഭിച്ചു. എന്റെ ഭര്‍ത്താവും ഓടിയെത്തി.' - എബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞു. 

റൊമാന്റിക് കോമഡി ചിത്രമായി എത്തുന്ന ലവ് എഗെയ്‌നില്‍ സാം ഹ്യൂഗനാണ് പ്രിയങ്കയുടെ നായകനായി എത്തുന്നത്. നിക് ജൊനാസ് ചിത്രത്തില്‍ അതിഥി വേഷം ചെയ്യുന്നുണ്ട്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സിറ്റാഡലാണ് പ്രിയങ്കയുടേതായി അവസാനം പുറത്തിറങ്ങിയത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com