Dhyan Sreenivasan
Dhyan Sreenivasanഫെയ്സ്ബുക്ക്

'ലോകത്ത് ഞാന്‍ ഏറ്റവുമധികം സനേഹിക്കുന്നത് അച്ഛനെ, അയാള്‍ കഴിഞ്ഞേ എനിക്ക് മറ്റെന്തുമുള്ളൂ'; നോവായി ധ്യാന്‍ ശ്രീനിവാസന്‍

ചേട്ടന്‍ വിനീതിനേയും അമ്മ വിമലയേയും കെട്ടിപ്പിടിച്ച് കരയുന്ന ധ്യാന്‍
Published on

കേരളക്കരയെയാകെ സങ്കടക്കടലിലാഴ്ത്തി ശ്രീനിവാസന്‍ വിട വാങ്ങിയിരിക്കുകയാണ്. തങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത, സ്വയം പരിഹസിച്ച് സമൂഹത്തെ പരിഹരിച്ച് ശ്രീനിയ്ക്ക് കണ്ണീരോടെയാണ് സിനിമാ ലോകം യാത്ര നല്‍കിയത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്ഥാന അതുല്യ പ്രതിഭയെ യാത്രയാക്കിയത്.

Dhyan Sreenivasan
'അയാള്‍ അത് പറഞ്ഞതും ശ്രീനി കസേരയെടുത്ത് ഒറ്റയടി; ഞങ്ങളെ തല്ലാന്‍ ആളെക്കൂട്ടി വന്നു'; ആ കഥ പറഞ്ഞ് മുകേഷ്

ശ്രീനിവാസന്റെ ചേതനയറ്റ ശീരരത്തിന് അരികില്‍, വേദന താങ്ങാനാകാതെ പൊട്ടിക്കരഞ്ഞു കൊണ്ട് നില്‍ക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍ ആരുടേയും ഉള്ളുലയ്ക്കുന്ന കാഴ്ചയാണ്. ചേട്ടന്‍ വിനീതിനേയും അമ്മ വിമലയേയും കെട്ടിപ്പിടിച്ച് കരയുന്ന ധ്യാന്‍ മലയാളികളുടെ മനസിലൊരു നോവാവുകയാണ്. അച്ഛനെപ്പോലെ ചിരിക്കുന്ന, ചിരിപ്പിക്കുന്ന ധ്യാനിനെ മാത്രം കണ്ട് ശീലിച്ച മലയാളികള്‍ക്കിത് വിങ്ങലുകളാണ് നല്‍കുന്നത്.

Dhyan Sreenivasan
"ശ്രീനി പോയി"; ഇത്‌ മാത്രം പറഞ്ഞ്‌ അച്ഛൻ ഫോൺ കട്ട്‌ ചെയ്തു'; ആ നിമിഷം ഓർത്തെടുത്ത് അനൂപ് സത്യൻ

സ്വന്തം ജന്മദിനത്തില്‍ അച്ഛന്റെ മരണ വാര്‍ത്ത കേള്‍ക്കേണ്ടി വന്ന മകന്‍ എന്ന ഒരിക്കലും മായാത്ത നോവുമായാണ് ഇനിയുള്ള ധ്യാന്റെ ജീവിതം. കോഴിക്കോട് ഒരു സിനിമയുടെ സെറ്റിലിരിക്കുമ്പോഴാണ് താരത്തെ തേടി അച്ഛന്റെ വിയോഗ വാര്‍ത്തയെത്തുന്നത്. ഓടി കണ്ടനാട്ടെ വീട്ടിലെത്തിയ ധ്യാന്‍ അച്ഛന്റെ മൃതദേഹത്തിന് മുന്നില്‍ സങ്കടമടക്കാനാകാതെ പൊട്ടിക്കരഞ്ഞു. ധ്യാനെ ആശ്വസിപ്പിച്ചു പരാജയപ്പെട്ട് അമ്മ വിമലയും പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ നോവ് പടര്‍ത്തിയിരുന്നു.

പിണങ്ങിയും ഇണങ്ങിയും മുന്നോട്ട് പോയവരാണ് ധ്യാനും ശ്രീനിവാസനും. പരസ്പരം സനേഹിച്ചും കലഹിച്ചും മലയാളികളുടെ പ്രിയങ്കരരായ അച്ഛനും മകനും. മുമ്പൊരിക്കല്‍ മാതൃഭൂമിയുടെ കാ ഫെസ്റ്റിവലില്‍ വച്ച് അച്ഛനെക്കുറിച്ച് ധ്യാന്‍ പറഞ്ഞ വാക്കുകളാണ് ഈ നിമിഷം മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്നത്. ലോകത്ത് താന്‍ ഏറ്റവും കൂടുതല്‍ സനേഹിക്കുന്നത് അച്ഛനെയാണെന്നാണ് ധ്യാന്‍ അന്ന് പറഞ്ഞത്.

പരിപാടിക്കിടെ സദസില്‍ നിന്നൊു മധ്യവയസ്‌കന്‍ ഉന്നയിച്ച വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു ധ്യാന്‍. ''ശ്രീനിവാസന്റെ മകന്‍ അല്ലെങ്കില്‍ ധ്യാന്‍ ഇന്നിവിടെ ഇരിക്കില്ല. ആദ്യം ശ്രീനിവാസനെ മനസിലാക്കണം. എന്നിട്ട് വേണം ശ്രീനിവാസനെ വിമര്‍ശിക്കാന്‍'' എന്നാണ് മധ്യവയസ്‌കന്‍ പറഞ്ഞത്. ഇതിന് ധ്യാന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

''ശ്രീനിവാസനെ ഏറ്റവും അടുത്ത് മനസിലാക്കിയ ആള്‍ ഞാനാണ്. എന്റെ അച്ഛനാണ്. ഞാന്‍ മനസിലാക്കിയ അത്രയൊന്നും ചേട്ടന്‍ ശ്രീനിവാസനെ മനസിലാക്കിയിട്ടുണ്ടാകില്ല. ഇതൊക്കെ പറഞ്ഞാലും, ലോകത്ത് എനിക്കേറ്റവും സ്‌നേഹവും ഇഷ്ടവുമുള്ള മനുഷ്യന്‍ എന്റെ അച്ഛനാണ്. അയാള്‍ കഴിഞ്ഞേയുള്ളൂ എനിക്ക് ലോകത്തെന്തും.

പക്ഷെ അഭിപ്രായങ്ങളിലും ഐഡിയോളജിയിലും വ്യത്യാസം വരും. അത് അച്ഛനായിക്കോട്ടെ മോന്‍ ആയിക്കോട്ടെ. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളോടും എനിക്ക് എതിര്‍ അഭിപ്രായമുണ്ട്. ഞാനത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. അദ്ദേഹവും അങ്ങനെ തുറന്നു പറയുന്ന ആളാണ്. ഇത് പറഞ്ഞതുകൊണ്ട്, ഇപ്പോള്‍ ചേട്ടന്‍ പറഞ്ഞതുപോലെ എന്റെ അച്ഛന്‍ ചോദിക്കില്ല. അതാണ് അച്ഛനും ചേട്ടനും തമ്മിലുള്ള വ്യത്യാസം''.

Summary

Dhyan Sreenivasan breaks down at his father's funeral. social media remembers what he said about Sreenivasan earlier.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com