'ദുൽഖറിന്റെ 'ലോക' എനിക്ക് ഒരുപാട് ഇഷ്ടമായി, 'ഉസ്താ​ദ് ഹോട്ടൽ' മുതൽ ശ്രദ്ധിക്കാറുണ്ട്'; പ്രശംസയുമായി അല്ലു അർജുൻ

മലയാള സിനിമയിലെ മെ​ഗാസ്റ്റാർ മമ്മൂട്ടി സാറുടെ മകനാണ് അദ്ദേ​​​ഹം. ഒരു സ്റ്റാർകിഡാണ്. പക്ഷേ ഒരിക്കലും അത്തരം സ്റ്റാർ പ്രെസൻസ് അനുഭവപ്പെടില്ല.
Allu Arjun about DQ
Allu Arjun about DQFacebook
Updated on: 
2 min read

ദുൽഖർ സൽമാനെ വാനോളം പുകഴ്ത്തി തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. മലയാളത്തിൽ തുടങ്ങി തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയ ദുൽഖറിന്റെ സിനിമാ തെരഞ്ഞെടുപ്പുകളെയും സിനിമയോടുള്ള ആത്മാർഥതയെയും പ്രശംസിച്ചാണ് അല്ലു അർജുൻ രംഗത്തെത്തിയത്. ദുൽഖർ നായകനായെത്തുന്ന പവൻ സാദിനേനി ചിത്രം 'ആകാശത്തിൽ ഒരു താരകത്തിന്റെ' (AOT) പ്രീ റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളത്തിലെ താരത്തിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായ 'ഉസ്താദ് ഹോട്ടൽ' മുതൽ കരിയർ ​ഗ്രാഫ് താൻ ശ്രദ്ധിക്കുന്നുണ്ടെന്ന് അല്ലു അർജുൻ പറഞ്ഞു. മലയാളത്തിൽനിന്ന് തമിഴിലേക്ക് കടന്ന ദുൽഖർ മണിരത്നത്തെപ്പോലെയുള്ള പ്രമുഖ സംവിധായകർക്കൊപ്പം മികച്ച സിനിമകൾ ചെയ്തു.

പിന്നീട് തെലുങ്കിലെത്തിയ അദ്ദേഹം 'മഹാനടി', 'സീതാ രാമം', 'ലക്കി ഭാസ്കർ' തുടങ്ങിയ ചിത്രങ്ങളിലൂടെ അവിടെയും വലിയ സ്വീകാര്യത നേടി. ദുൽഖറിന്റെ ഹിറ്റ് ചിത്രങ്ങളുടെ പട്ടിക തുടർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ സിനിമാ തെരഞ്ഞെടുപ്പുകൾ ഏറെ ഇഷ്ടമാണെന്നും അല്ലു അർജുൻ കൂട്ടിച്ചേർത്തു.

നടനെന്ന നിലയിൽ മാത്രമല്ല, നിർമാതാവ് എന്ന നിലയിലും ദുൽഖർ സിനിമയോട് പുലർത്തുന്ന താൽപര്യം എടുത്തുപറയേണ്ടതാണെന്നും അല്ലു അർജുൻ പറഞ്ഞു. കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത, ദുൽഖർ നിർമിച്ച 'ലോക' തനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

അല്ലു അർജുന്റെ വാക്കുകൾ:

ദുൽഖർ സൽമാനെ എനിക്ക് വളരെ ഇഷ്ടമാണ്. മലയാളത്തിലെ ആദ്യ സിനിമകളായ ഉസ്താദ് ഹോട്ടൽ മുതൽ ഞാൻ ദുൽഖറിന്റെ ​ഗ്രാഫ് ശ്രദ്ധിക്കാറുണ്ട്. മലയാളത്തിൽ നിന്ന് തമിഴിലേക്ക് പോയി. അവിടെ മണിരത്നം സാറിനെപ്പോലെയുള്ള വലിയ വലിയ സംവിധായകരുടെ കൂടെ മികച്ച ചിത്രങ്ങൾ ചെയ്തു. പിന്നീട് തെലുഗിലേക്ക് വന്നു. 'മഹാനടി', 'ലക്കി ഭാസ്കർ', 'സീതാ രാമം' തുടങ്ങി നിരവധി മനോഹരമായ സിനിമകൾ ചെയ്തു. ആ ഹിറ്റ് ലിസ്റ്റ് തുട‌ർന്നുകൊണ്ടേയി​രിക്കുകയാണ്. അദ്ദേഹത്തിന്റെ സിനിമകളുടെ തെരഞ്ഞെടുപ്പ് എനിക്ക് ഒരുപാട് ഇഷ്ടമാണ്. വളരെ വെർസറ്റൈൽ ആയ നടൻ, അത്രതന്നെ സ്വീറ്റായ വ്യക്തി. അദ്ദേഹത്തെ ഒരുപാടുതവണ കണ്ടിട്ടില്ലെങ്കിലും കാണുമ്പോൾ പണ്ടേ അറിയുന്ന ഒരാളായിട്ടേ തോന്നിയിട്ടുള്ളൂ.

മലയാള സിനിമയിലെ മെ​ഗാസ്റ്റാർ മമ്മൂട്ടി സാറുടെ മകനാണ് അദ്ദേ​​​ഹം. ഒരു സ്റ്റാർകിഡാണ്. പക്ഷേ ഒരിക്കൽ പോലും അത്തരത്തിലൊരു സ്റ്റാർ പ്രെസൻസ് അദ്ദേഹത്തിൽ നിന്നും അനുഭവപ്പെടില്ല. ആ വിനയമാണ് വലിയ വിജയങ്ങൾ സമ്മാനിക്കുന്നത്. ഇനിയും ഒരുപാട് നല്ല സിനിമകൾക്കായി കാത്തിരിക്കുകയാണ്. ഞാൻ വെറുതെ പറയുന്നതല്ല, ഇതൊരു നല്ല മൈൽസ്റ്റോൺ ആണെന്നും നിങ്ങൾ ഇനിയും ഒരുപാട് മുന്നോട്ട് പോകുമെന്നും എനിക്ക് നന്നായി അറിയാം. സിനിമയോട് ഇത്രയധികം പാഷനുള്ള ഒരാൾക്ക് തീർച്ചയായും വലിയ ഉയരങ്ങളിൽ എത്താൻ കഴിയും. തെലു​ഗ് ഓഡിയൻസിനിടയിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ദുൽഖർ.

സിനിമാനടനായി മാത്രമല്ല, പ്രൊഡ്യൂസറായും സിനിമയോട് കാണിക്കുന്ന താല്പര്യം എടുത്തുപറയേണ്ടതാണ്. എനിക്ക് 'ലോക' വളരെ ഇഷ്ടപ്പെട്ടു. അതൊരു മനോഹരമായ ചിത്രമാണ്, അതിൽ അദ്ദേഹം ഒരു ചെറിയ കാമിയോ റോളും ചെയ്തിട്ടുണ്ട്. സിനിമയോട് അദ്ദേഹത്തിനുള്ള ആത്മാർത്ഥത എനിക്ക് ഏറെ ഇഷ്ടമാണ്. അദ്ദേഹത്തിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു.

Allu Arjun about DQ
മലയാള സിനിമയ്ക്കു നൽകുന്നതിനേക്കാൾ മൂന്നിരട്ടി എഫോർട്ട് നൽകി, രാവും പകലും ഷൂട്ട്; 'ഓ'മിന്റെ വിശേഷങ്ങളുമായി മമ്മൂട്ടി
Allu Arjun about DQ
'നമ്മള് ശത്രുവിനെ മിത്രമാക്കി മാറ്റുന്ന ആളല്ലേ'?; ധനുഷിനിപ്പോൾ തന്നെ കാണാതെ ഉറക്കം വരില്ലെന്ന് മമ്മൂട്ടി
Allu Arjun about DQ
'രാമായണ' കണ്ട് അത്ഭുതപ്പെട്ടു, പുരാണചിത്രങ്ങളിൽ അഭിനയിക്കാൻ ആഗ്രഹം: അനന്യ പാണ്ഡെ
Summary

"I really liked Dulquer's 'Lokah'; I've been following his work since 'Ustad Hotel'"; Allu Arjun shares his praise

X

FOLLOW US

ON GOOGLE DISCOVER