'അവളുടെ മുടിയിൽ തൊട്ടിരുന്നെങ്കിൽ എന്നെ കുത്തിക്കൊന്നേനെ', ചിരിപ്പിച്ച് സെയ്ഫിന്റെ മറുപടി

'ഞങ്ങള്‍ ഇപ്പോഴും ജോലിചെയ്യുന്നുണ്ട്. ഞങ്ങള്‍ക്ക് പരസ്പരം മുടി നശിപ്പിക്കാനാവില്ല'
കരീന കപൂറും സെയ്ഫ് അലി ഖാനും/ ഫയൽചിത്രം
കരീന കപൂറും സെയ്ഫ് അലി ഖാനും/ ഫയൽചിത്രം
Updated on
1 min read

ലോക്ക്ഡൗണിനെ തുടര്‍ന്ന് ബ്യൂട്ടി പാര്‍ലറുകളെല്ലാം അടഞ്ഞതോടെ പുത്തന്‍ ഹെയര്‍ സ്റ്റൈലുമായി എത്തിയവര്‍ നിരവധിയാണ്. ഭൂരിഭാഗം പേരുടേയും ഹെയര്‍ സ്റ്റെലിസ്റ്റുമാരായത് സ്വന്തം പങ്കാളികള്‍ തന്നെയാണ്. അടുത്തിടെ ഒരു ഇന്റര്‍വ്യൂവിനിടെ നടന്‍ സെയ്ഫ് അലി ഖാനുമുന്നില്‍ ഒരു ചോദ്യം എത്തി? ലോക്ക്ഡൗണില്‍ കരീനയുടെ മുടി വെട്ടിയോ?. ഈ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ആരാധകരെ ചിരിപ്പിക്കുന്നത്. 

കരീനയുടെ മുടിയില്‍ തൊട്ടാല്‍ അവളെന്നെ കുത്തുമെന്നാണ് താരം പറഞ്ഞത്. എനിക്കു തോന്നുന്നത് അവളെന്നെ കുത്തുമെന്നാണ്. അവളൊരു നാഷണല്‍ ട്രഷറാണ്, അതിനാല്‍ അവളുടെ മുടി വെട്ടാന്‍ ശ്രമിക്കുന്നത് വളരെ അണ്‍പ്രൊഫഷണലായിരിക്കും. ഞങ്ങള്‍ ഇപ്പോഴും ജോലിചെയ്യുന്നുണ്ട്. ഞങ്ങള്‍ക്ക് പരസ്പരം മുടി നശിപ്പിക്കാനാവില്ല. അവള്‍ക്കുവേണമെങ്കില്‍ എന്റെ മുടി നശിപ്പിക്കാമായിരുന്നു, പക്ഷേ അവള്‍ ചെയ്തില്ല- സെയ്ഫ് അലി ഖാന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com