'എനിക്ക് പ്രഭാസിന്റെ സുഹൃത്താകണം': ആരാധകനെന്ന് രണ്‍ബീര്‍ കപൂര്‍

പ്രഭാസിന്റെ ആരാധകനാണ് താനെന്നും സുഹൃത്താവാന്‍ താല്‍പ്പര്യമുണ്ടെന്നുമാണ് താരം പറഞ്ഞത്
പ്രഭാസ്/ ഫെയ്സ്ബുക്ക്, രൺബീർ കപൂർ/ ചിത്രം: പിടിഐ
പ്രഭാസ്/ ഫെയ്സ്ബുക്ക്, രൺബീർ കപൂർ/ ചിത്രം: പിടിഐ
Updated on
1 min read

തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസിനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍. പ്രഭാസിന്റെ ആരാധകനാണ് താനെന്നും സുഹൃത്താവാന്‍ താല്‍പ്പര്യമുണ്ടെന്നുമാണ് താരം പറഞ്ഞത്. പുതിയ ചിത്രം അനിമലിന്റെ പ്രമോഷന്‍ ചടങ്ങിനിടെയായിരുന്നു തുറന്നു പറച്ചില്‍. 

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നന്ദമൂരി ബാലകൃഷ്ണന്‍ അവതാരകനായി എത്തുന്ന അണ്‍സ്‌റ്റോപ്പബിളില്‍ അതിഥിയായി രണ്‍ബീര്‍ എത്തിയിരുന്നു. തെലുങ്കില്‍ ഏതെങ്കിലും നടനുമായി സൗഹൃദം ഉണ്ടോ എന്ന് ബാലയ്യ ചോദിച്ചു. ഇതിനു മറുപടിയായാണ് പ്രഭാസിനേക്കുറിച്ച് പറഞ്ഞത്. എനിക്ക് പ്രഭാസുമായി സൗഹൃദം സ്ഥാപിക്കണം എന്നുണ്ട്. പക്ഷേ അദ്ദേഹത്തിന് അങ്ങനെയില്ല. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്.- രണ്‍വീര്‍ പറഞ്ഞു. 

അനിമലിന്റെ സംവിധായകന്‍ സന്ദീപ് റെഡ്ഡിയും നടി രശ്മിക മന്ദാനയും രണ്‍വീറിനൊപ്പമുണ്ടായിരുന്നു. സന്ദീപിന്റെ അടുത്ത പടത്തില്‍ പ്രഭാസ് അണ്ണനാണ് നായകനാവുന്നതെന്നും തനിക്കു പറ്റിയ ചെറിയ വേഷമേതെങ്കിലുമുണ്ടെങ്കില്‍ അത് ചെയ്യുമെന്നും രണ്‍ബീര്‍ കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Manjummel Boys, Soubin Shahir
Arjun Sarja
Bibin George and Dharmajan Bolgatty
Hanna Reji Koshy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com